ഒഡിഷ മുൻമുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു
text_fieldsഭുവനേശ്വർ: ഒഡിഷ മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു. 82 വയസായിരുന്നു. ഒഡീഷയിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ. ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടു തവണ ഇദ്ദേഹം ഒഡിഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 1989 മുതൽ 1990 വരെയും 1999 മുതൽ 2000 വരെയുമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 89ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി പട്നായിക്കിന് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1995ൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു.
2009 ൽ ഒഡീഷയിലെ സുന്ദർഗഢ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പി യായി തെരഞ്ഞെടുക്കപ്പെട്ടു. ബിശ്വാലിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും അനുശോചനമറിയിച്ചു. കോൺഗ്രസിന് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നുവെന്ന് ഒഡിഷ കോൺഗ്രസ് പ്രസിഡന്‍റ് പറഞ്ഞു.
നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.