Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലിഗഡ്​...

അലിഗഡ്​ യൂനിവേഴ്​സിറ്റിയിലെ കൂട്ട കോവിഡ്​ മരണം; ജനിതക പരീക്ഷണം ആവശ്യപ്പെട്ട്​ വൈസ്​ചാൻസിലർ

text_fields
bookmark_border
Of Covid At Aligarh University, Calls For Genome
cancel

ഡൽഹി: കോവിഡ് ബാധിച്ച് 19 പ്രൊഫസർമാരും 25 അനധ്യാപക ജീവനക്കാരും അടക്കം44 പേർമരിച്ച അലിഗഡ്​ മുസ്​ലിം സർവ്വകലാശാലയിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ വൈസ്​ചാൻസിലർ. സംഭവത്തിൽ ജനിതക വ്യതിയാനം സംബന്ധിച്ച പഠനം നടത്തണമെന്ന്​ സർവ്വകലാശാല വൈസ്​ചാൻസിലർ താരിഖ് മൻസൂർ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനോട് (ഐസിഎംആർ)​ ആവശ്യപ്പെട്ടു. കോവിഡ്​ വൈറസി​െൻറ മാരകമായ വകഭേദങ്ങളേതെങ്കിലും ബാധിച്ചാണോ സർവ്വകലാശാലയിലെ മരണങ്ങൾ എന്ന സംശയമാണ്​ വൈസ്​ചാൻസിലർ ഉന്നയിക്കുന്നത്​.


'ഇത്രയധികം മരണങ്ങൾ ഉണ്ടായത് അലിഗഡിലെ സിവിൽ ലൈൻ പ്രദേശത്ത് പ്രത്യേക വൈറൽ വേരിയൻറ്​ പ്രചരിക്കുന്നുണ്ടെന്ന സംശയത്തിന്​ ഇടയാക്കുന്നു'-ചാൻസിലർ എഴുതി.ഡൽഹിയിലെ സി‌എസ്‌ഐ‌ആറി​െൻറ (കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ഇൻസ്​റ്റിട്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. 'സർവകലാശാലയുടെ സെമിത്തേരി ഇപ്പോൾ നിറഞ്ഞിരിക്കുന്നു. ഇതൊരു വലിയ ദുരന്തമാണ്. ഡീൻ, ചെയർമാൻ എന്നിവരുൾപ്പെടെ നിരവധി വലിയ ഡോക്​ടർമാരും മുതിർന്ന പ്രൊഫസർമാരും മരിച്ചു. ആരോഗ്യമുള്ള ചെറുപ്പക്കാരും മരിച്ചു'-പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. അർഷി ഖാൻ പറഞ്ഞു.


'ഇത്തവണത്തെ വൈറസ്​ ബാധ വളരെ മോശമാണ്. മരണനിരക്ക് ഇത്തവണ ഏറെ കൂടുതലാണ്, ഇത് വളരെയധികം ആശങ്കാജനകമാണ്'-സർവകലാശാല വക്താവ് ഷാഫി കിദ്വായി പറഞ്ഞു. ഡോ. ഷാദാബ് ഖാൻ, മെഡിസിൻ വിഭാഗത്തിലെ ഡോ. ആരിഫ് സിദ്ദിഖ്, സുവോളജിയിൽ നിന്നുള്ള പ്രൊഫസർ ഹുമയൂൺ മുറാദ് എന്നിവരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അലിഗഡിൽ മരിച്ചത്​.

കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രൊഫസർ ജംഷെഡ് സിദ്ദിഖി, സൈക്കോളജി വിഭാഗത്തിലെ പ്രൊഫസർമാരായ സയീദുസ് സഫർ, സാജിദ് അലി ഖാൻ എന്നിവരും മരിച്ചു. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ലോ, തിയോളജി വിഭാഗങ്ങൾക്കും പ്രൊഫസർമാരെ നഷ്ടപ്പെട്ടു.അലിഗഡ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ 30,000 ത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്​. അതിൽ 16,000 പേർ 19 ഹോസ്റ്റലുകളിലായി താമസിക്കുന്നുണ്ട്​. നേരത്തെ, യൂനിവേഴ്​സിറ്റി അടച്ചപ്പോഴും ചില വിദ്യാർഥികൾ ഇവിടെ താമസിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഹോസ്​റ്റലുകൾ ശൂന്യമാണ്.


'ഇപ്പോൾ 50-60 വിദ്യാർഥികൾ മാത്രമാണ്​ ഇവിടെയുള്ളത്​. അവരുടെ തീസിസ് സമർപ്പിക്കുന്നതിനാണ്​ അവർ ഇവിടെ തങ്ങുന്നത്​. മാതാപിതാക്കളിൽ നിന്ന് അവർക്ക് ദിവസേന വിളി വരുന്നുണ്ട്​. എന്നാൽ വിദ്യാർഥികൾ അവരുടെ ജോലി പൂർത്തിയാക്കാതെ പോകാൻ കഴിയില്ലെന്ന് പറയുന്നു'-ഗവേഷണ വിദ്യാർഥിയായ സൽമാൻ ഖമർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aligarh universityamucovid death#Covid19
Next Story