വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍
text_fieldsന്യൂഡൽഹി: കേരളത്തിനുള്ള ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിദേശ സഹായം സ്വീകരിക്കാൻ നയമില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിമാർ. വിദേശ സഹായ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് നിരുപമ റാവുവും ശിവശങ്കർ മോനോനും ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
"ഗള്‍ഫിലുള്ള 80 ശതമാനം ഇന്ത്യക്കാരും മലയാളികളാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ദുരിതാശ്വാസ വാഗ്ദാനങ്ങള്‍ അവബോധത്തോടെ കൈകാര്യം ചെയ്യണം. നിരസിക്കല്‍ എളുപ്പമാണ്. പക്ഷേ പ്രതിസന്ധിയില്‍ നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ച് നിരസിക്കല്‍ എളുപ്പമല്ല" എന്നായിരുന്നു നിരുപമയുടെ ട്വീറ്റ്.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസത്തിന് സഹായം സ്വീകരിക്കാന്‍ 2004ലെ നയം തടസ്സമല്ലെന്ന് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിന് സഹായം സ്വീകരിക്കാമെന്നും യു.എ.ഇയുടെ സഹായവുമായി ബന്ധപ്പെട്ട് നിരുപമയിട്ട ട്വീറ്റിന് ശിവശങ്കർ മോനോൻ മറുപടിയിട്ടു.
ദുരന്തമുണ്ടാകുമ്പോള്‍ ലഭിക്കുന്ന സഹായവും അല്ലാത്തപ്പോഴുള്ള സഹായ വാഗ്ദാനവും വേറിട്ട് കാണണമെന്നും മനുഷ്യത്വപരമായ സമീപമാണ് വേണ്ടതെന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു അഭിപ്രായപ്പെട്ടു. കേരള-ഗള്‍ഫ് ബന്ധം അതുല്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.