തന്‍റെ ഭരണകാലത്ത് ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: 2017 മുതലുള്ള തന്‍റെ ഭരണകാലത്ത് സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുമ്പ് മുസാഫർനഗർ, മീററ്റ്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കലാപങ്ങളും കർഫ്യുകളും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഒരു കലാപം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രശംസിച്ച് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
രാമനവമി ദിനത്തിൽ ഉത്തർപ്രദേശിൽ മാത്രം യാതൊരു വിധ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നും യോഗി ചൂണ്ടിക്കാട്ടി. ഈദ് ദിനത്തിൽ റോഡുകളിൽ നമസ്‌കരിക്കുന്നത് തന്‍റെ സർക്കാർ നിർത്തലാക്കിയെന്നും ഉത്തർപ്രദേശിൽ ആദ്യമായാണ് ഈദ് ദിനത്തിലും റമദാനിലെ അവസാന വെള്ളിയാഴ്ചയിലും റോഡുകളിൽ നമസ്കാരം നടക്കാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഞങ്ങളുടെ സർക്കാർ സംസ്ഥാനത്തെ അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടി. പശുക്കളെ സംരക്ഷിക്കാന്‍ ഗോശാല നിർമ്മിച്ചു. ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കംചെയ്തു. പകരം 700 ലധികം ആരാധനാലയങ്ങൾ തന്‍റെ സർക്കാർ പുനർനിർമിച്ചതായും യോഗി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.