പോപുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ട്വിറ്ററിന്‍റെ നടപടി. പി.എഫ്.ഐ ചെയർമാൻ എ.എം.എ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു.
അതേസമയം, സംഘടനയുമായി ബന്ധപ്പെട്ട നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മറ്റു പേരുകളിലോ പേരൊന്നുമില്ലാതെയോ പ്രവർത്തിക്കാൻ ശ്രമിച്ചാൽ യു.എ.പി.എ പ്രകാരം നടപടിയെടുക്കും.
പോപുലർ ഫ്രണ്ടിന്‍റെ കേരളത്തിലെ ഓഫിസുകൾ അടച്ചുപൂട്ടാൻ ഉത്തരവിറങ്ങി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ടിന്‍റെ സംസ്ഥാനത്തെ ഓഫിസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിറങ്ങി. യു.എ.പി.എ സെക്ഷൻ ഏഴ്, എട്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പോപുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നിവയുടെയും ഓഫിസുകൾ അടച്ചുപൂട്ടും.
ഇടുക്കിയിൽ പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം; കേസെടുത്തു
നെടുങ്കണ്ടം: ഇടുക്കി ബാലൻപിള്ള സിറ്റിയിൽ കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തിയ ഏഴു പേർക്കെതിരെ കേസെടുത്തു. ഇടുക്കി ബാലൻപിള്ള സിറ്റിയിലാണ് ഇന്നലെ പ്രകടനം നടന്നത്. പോപുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്നും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പോപുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ പ്രവർത്തകർ പ്രകടനം നടത്തിയതെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ, ഇക്കാര്യം എസ്.ഡി.പി.ഐ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.