ഒറ്റ തെരഞ്ഞെടുപ്പ്: ഉന്നതതല സംഘം രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു
text_fieldsന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ പഠിക്കാൻ നിയോഗിച്ച സമിതി അധ്യക്ഷനായ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ചർച്ച. കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ചർച്ച നടത്തിയത്.
‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നത് പഠിക്കാൻ രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. നിയമ സെക്രട്ടറിയും ഉന്നതതല സമിതിയുടെ സെക്രട്ടറിയുമായ നിതിൻ ചന്ദ്ര, ലെജിസ്ലേറ്റിവ് സെക്രട്ടറി റീത്ത വസിഷ്ഠ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ഇന്ന് കോവിന്ദിനെ സന്ദർശിച്ചത്.
ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.