തീരദേശ സംരക്ഷണ സേനയുടെ നിരീക്ഷണ കപ്പലായ 'സുഗീത്' രാഷ്ട്രത്തിന് സമർപ്പിച്ചു
text_fieldsവാസ്കോഡാ ഗാമ (ഗോവ): തീരദേശ നിരീക്ഷണത്തിന് ഉപയോഗിക്കുന്നതിന് ഇന്ത്യൻ തീരദേശ സംരക്ഷണ സേനക്കായി നിർമിച്ച കപ്പൽ 'സുഗീത്' രാഷ്ട്രത്തിന് സമർപ്പിച്ചു. ഗോവ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ ഉൽപാദന വിഭാഗം സെക്രട്ടറി രാജ് കുമാറാണ് കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ചത്. സേനാ വിഭാഗങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
തദ്ദേശീയമായി നിർമിക്കുന്ന അഞ്ച് തീരദേശ നിരീക്ഷണ കപ്പലുകളിൽ രണ്ടാമത്തേതാണ് സുഗീത്. ആദ്യത്തെ കപ്പൽ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഗോവ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിലാണ് കപ്പലുകൾ നിർമിക്കുന്നത്.
2016 നവംബർ 13ന് പ്രധാനമന്ത്രിയാണ് പദ്ധതി പ്രഖ്യാപിച്ചത്. തീരദേശ സംരക്ഷസേനയും ഗോവ കപ്പല്‍ നിര്‍മാണ കേന്ദ്രവും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.