തെരഞ്ഞെടുപ്പുകാലത്ത് ഇന്ധന വില വർധനക്ക് ഇടവേള; വില നിയന്ത്രിക്കാനാകില്ലെന്ന സർക്കാർ വാദം പൊളിയുന്നു
text_fieldsന്യൂഡൽഹി: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എങ്ങനെയും ഭരണം പിടിക്കാനിറങ്ങിയ സർക്കാർ 20 ദിവസമായി എണ്ണവില വർധന മരവിപ്പിച്ചത് ശരിക്കും 'പട്ടിണിയാക്കിയത്' എണ്ണക്കമ്പനികളെ. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ത്യയിൽ വില കൂട്ടാൻ സർക്കാർ നൽകിയ അനുമതി മുതലെടുത്ത് ഓരോ ദിവസവും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികൾക്ക് ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ് ഈ വിലവർധന മരവിപ്പിച്ചതിനാൽ തത്കാലം മുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില വർധനയും ഇന്ത്യയിൽ വിലയേറ്റുന്ന തോതും പരിഗണിച്ചാൽ മുംബൈയിൽ എണ്ണവില 103 രൂപയായി ഉയരേണ്ട സമയെമത്തി. ഒട്ടുമിക്ക നഗരങ്ങളിലും ഇത് 100 തൊടുകയും െചയ്യേണ്ടതാണ്. പക്ഷേ, ഭരണ- പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിനായുള്ള ഓട്ടത്തിനായതിനാൽ ഇനിയും വർധന തുടരുന്നതിൽ കലിപൂണ്ട് ജനം കൈവിടുമെന്ന് കണ്ട് തത്കാലം മരവിപ്പിക്കുകയായിരുന്നു. അതുവഴി ഒരു ലിറ്റർ പെട്രോളിന് ചുരുങ്ങിയത് നാലു രൂപയാണ് ജനത്തിന് ലാഭം, ഡീസലിന് രണ്ടു രൂപയും.
എണ്ണവില വർധനയിൽ സർക്കാറിന് പങ്കൊന്നുമില്ലെന്നും കമ്പനികളാണ് എല്ലാം തീരുമാനിക്കുന്നതെന്നുമുള്ള സർക്കാറിന്‍റെ വാദമാണ് ഇതോടെ പൊളിയുന്നത്. ഇന്ധന വില ക്രമാതീതമായി ഉയർന്നപ്പോൾ തങ്ങൾ നിസഹായരാണെന്ന് പറഞ്ഞ് കൈയ്യൊഴിയുകയായിരുന്നു ധനമന്ത്രിയും പ്രധാനമന്ത്രിയും. എന്നാൽ, തെരഞ്ഞെടുപ്പ് കാലമാകുേമ്പാൾ സർക്കാറിന് എണ്ണ വില കൃത്യമായി നിയന്ത്രിക്കാനുമാകുന്നുണ്ട്.
ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയർത്തിയിട്ടില്ല. അന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 64.68 ഡോളറായിരുന്നു. ബുധനാഴ്ച വില 66.82 ഡോളറും. ഇടക്ക് 68.42 ഡോളർ വരെയെത്തി. ഇതിനിടെ ഡോളറുമായി വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് 72.57 ആയും കുറഞ്ഞു. എന്നിട്ടും വില വർധിച്ചില്ല. ഇന്ധന കമ്പനികൾ ഇതേ കുറിച്ച് പ്രതികരിക്കുന്നുമില്ല. മുമ്പ് രാജ്യാന്തര വിപണിയിൽ കുറഞ്ഞപ്പോഴും ഇന്ത്യയിൽ വില ഉയർത്തുന്നത് തുടർക്കഥയായിരുന്നു.
ഫെബ്രുവരി 17നാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 കടന്ന് കുതിച്ചിരുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും മറ്റു ചില നഗരങ്ങളിലുമായിരുന്നു ആദ്യം സെഞ്ച്വറിയടിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റിടങ്ങളിലും വില മൂന്നക്കം കടന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 90 രൂപക്ക് മുകളിലാണിപ വില. എണ്ണവില മാത്രമല്ല, പാചക വാതക വിലയും ഡിസംബറിനു ശേഷം മാത്രം 175 രൂപ ഉയർന്നിട്ടുണ്ട്.
രണ്ടിരട്ടിയോളം വില നികുതിയായി ഒടുക്കുന്നതിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമായിട്ടും നികുതി കുറച്ച് സാധാരണക്കാരന്‍റെ തലയിലെ ഭാരം ലഘൂകരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 2018ലും സമാനമായി കേന്ദ്രം ഇടപെട്ട് വില വർധന 19 ദിവസത്തേക്ക് അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.