ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്കുള്ള ഇന്ധനവിതരണം നിർത്തിവെച്ച് കമ്പനികൾ
text_fieldsമുംബൈ: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യക്കുള്ള ഇന്ധനവിതരണം നിർത്തിവെച്ച് എണ്ണ കമ്പനികൾ. ആറ് വിമാനത്താ വളങ്ങളിലാണ് എയർ ഇന്ത്യക്കുള്ള എണ്ണ വിതരണം കമ്പനികൾ നിർത്തിയത്. കൊച്ചി, പൂണെ, പാട്ന, റാഞ്ചി, വിശാഖപട്ടണം, മൊ ഹാലി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് എണ്ണവിതരണം നിർത്തിയത്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് എയർ ഇന്ത്യക്കുള്ള എണ്ണ വിതരണം നിർത്തുകയാണെന്ന് കമ്പനികൾ അറിയിച്ചത്. എന്നാൽ, ഇതുമൂലം എയർ ഇന്ത്യയുടെ സർവീസുകൾ മുടങ്ങില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എണ്ണ കമ്പനികൾക്ക് നൽകാനുള്ള പണം എയർ ഇന്ത്യ കൊടുക്കാതിരുന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്.
കഴിഞ്ഞ മാസം എയർ ഇന്ത്യക്ക് ഇനി ഇന്ധനം നൽകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. തുടർന്ന് വ്യോമയാനമന്ത്രാലയം ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. നിലവിൽ ഏകദേശം 3,000 കോടിയാണ് എയർ ഇന്ത്യ എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.