മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട എം.എൽ.എയുടെ ഭാര്യ സ്ഥാനാർഥി
text_fieldsറാഞ്ചി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ബി.ജെ.പി എം.എല്‍.എയുടെ ഭാര്യ ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ദന്തേവാഡ എം.എൽ.എ ഭീമ മാൻദേവിയുടെ ഭാര്യ ഓജസ്വിയാണ് ഉപതെരഞ്ഞെടുപ്പിൽ ഭർത്താവിെൻറ സീറ്റ് തിരിച്ചുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയായ ഓജസ്വി തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു.
ഏപ്രിൽ ഒമ്പതിനാണ് ഭീമ മാൻദേവിയും ഒപ്പം സഞ്ചരിച്ച അഞ്ചു പൊലീസുകാരും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എം.എൽ.എ സഞ്ചരിക്കുന്ന വഴിയിൽ കുഴിബോംബ് സ്ഫോടനം നടത്തിയ മവോയിസ്റ്റുകൾ വാഹനവ്യൂഹത്തിന് േനരെ വെടിയുതിർക്കുകയായിരുന്നു.
ഭർത്താവ് കൊല്ലപ്പെട്ട ശ്യാമഗിരി മേഖലയിൽ നിന്നുതന്നെ പ്രചരണം തുടങ്ങിയതായി ഓജസ്വി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തനിക്കാവുന്നതെല്ലാം ചെയ്യും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന ഭർത്താവിൻെറ ആഗ്രഹം നിറവേറ്റാനാണ് തെൻറ ശ്രമമെന്നും ഓജസ്വി പറഞ്ഞു.
ലോക്സഭ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി ദന്തേവാഡയിലെ ക്വാക്കോണ്ടക്കും ശ്യാമഗിരിക്കും ഇടയില്‍ വെച്ചാണ് ഭീമ മാൻദേവി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.