മുംബൈ അടക്കം നഗരങ്ങളിൽ ഒാല, ഉബർ ടാക്സി ഡ്രൈവർമാർ സമരത്തിൽ
text_fieldsമുംബൈ: മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ മൊബൈൽ ആപ് വഴി പ്രവർത്തിക്കുന്ന ഒാല, ഉബർ ടാക്സി ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിൽ. മുംബൈയിൽ എം.എൻ.എസിെൻറ കീഴിലെ മഹാരാഷ്ട്ര നവനിർമാൺ വാഹതുക് സേനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പിന്നീട് ഡൽഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി മറ്റ് നഗരങ്ങളിലെ യൂനിയനുകളും സമരത്തിെൻറ ഭാഗമായി. എന്നാൽ, മുംബൈ ഒഴികെ മറ്റു നഗരങ്ങളെ സമരം സാരമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രതിമാസം ഒന്നരലക്ഷം രൂപവരെ വാഗ്ദാനം ചെയ്താണ് കമ്പനികൾ ഇവരെ ഒപ്പം കൂട്ടിയത്.
എന്നാൽ, നിലവിൽ പ്രതിമാസം 25,000 രൂപ പോലും വരുമാനം ലഭിക്കുന്നില്ലെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. ചർച്ച ചെയ്ത് പരിഹരിക്കാതെ സമരം പിൻവലിക്കില്ലെന്നാണ് നേതാക്കളുടെ നിലപാട്. നിരത്തിലിറങ്ങുന്ന ടാക്സികൾക്ക് പൊലീസ് സംരക്ഷണം ഉറപ്പു നൽകിയതായി ഒാല അധികൃതർ പറഞ്ഞു. യൂനിയൻ നേതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.