Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാൻ മസാല കടം...

പാൻ മസാല കടം നൽകിയില്ല; ഡൽഹിയിൽ വൃദ്ധനെ അടിച്ചുകൊന്നു

text_fields
bookmark_border
പാൻ മസാല കടം നൽകിയില്ല; ഡൽഹിയിൽ വൃദ്ധനെ അടിച്ചുകൊന്നു
cancel

ലഖ്​നോ: പാൻ മസാല നൽകാത്തതിന്​ വൃദ്ധനായ വ്യാപാരിയെ മൂന്നുപേർ ചേർന്ന്​ അടിച്ചുകൊന്നു. 60 കാരനായ വേദാറാം ആണ്​ മരിച്ചത്​. ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിൽ ജലാൽപൂരിൽ ബുധനാഴ്​ച രാത്രിയാണ്​​ സംഭവം.

സോനു എന്നയാളാണ്​ പ്രധാന പ്രതിയെന്ന്​ തിരിച്ചറിഞ്ഞതായി ​െപാലീസ്​ പറഞ്ഞു. ഒളിവിൽ പോയ ഇയാൾക്കും കൂട്ടാളികൾക്കുമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.

ബുധനാഴ്​ച രാത്രി വേദാറാമി​​​െൻറ കടയിലെത്തിയ സോനു പാൻ മസാല കടമായി വേണമെന്ന്​ ആവശ്യപ്പെട്ടതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. പാൻമസാല കടം നൽകാൻ വേദാറാം തയാറായില്ല. ഇതിൽ ക്ഷുഭിതനായ സോനു വേദാറാമിനെ വടികൊണ്ട്​ മർദിക്കുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം സോനുവി​​​െൻറ പിതാവും സഹോദരും സ്​ഥലത്തെത്തി വേദാറാമിനെ മർദിക്കാൻ തുടങ്ങി. ബോധം മറഞ്ഞ്​ മരിക്കുംവരെ മൂവരും ചേർന്ന്​ മർദിച്ചു. അതിനു ശേഷം ഒളിവിൽ പോവുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beaten To DeathHardoimalayalam newsLynching to Death
News Summary - old age man beaten to death in UP - India News
Next Story