കാവേരി കരാർ നടപ്പാക്കുന്നത് നിലവിലെ ആവശ്യം കൂടി പരിഗണിച്ചായിരിക്കണം–കർണാടക
text_fieldsബംഗളൂരൂ: കാവേരി നദീജലം പങ്കിടുന്ന കാര്യത്തിൽ നിലവിൽ സംസ്ഥാനത്തിെൻറ ആവശ്യം കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ കർണാടകയുടെ ആവശ്യം. വെള്ളത്തിെൻറ ഒഴുക്കിെൻറ ഗതി മാത്രം പരിഗണിച്ചുള്ള പഴയ കരാർ അടിസ്ഥാനമാക്കിയാണ് കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണലിെൻറ വിധിയെന്നും ഇതിന് പകരം ഇരു സംസ്ഥാനങ്ങൾക്കും ആവശ്യമായ ജലത്തിെൻറ തോത് കണക്കാക്കാൻ നടപടിയുണ്ടാവണമെന്നും ആവശ്യപ്പെട്ടു.
കർണാടകക്കു വേണ്ടി മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാനാണ് സുപ്രീംകോടതിയിൽ ഹാജരായത്.
തമിഴ്നാടിെൻറ അപേക്ഷ പരിഗണിച്ച് 2007ൽ കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ 1924 ൽ തയാറാക്കിയ കരാറിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന നിലവിൽ വരുന്നതിനും മുമ്പുള്ള ഇൗ കരാർ വെള്ളത്തിെൻറ ഒഴുക്കിെൻറ ഗതിയെ (നാച്വറൽ ഫ്ലോ തിയറി) അടിസ്ഥാനമാക്കിയുള്ളതാണ്. കാവേരിയിലെ 80 ശതമാനം ജലവും മദ്രാസിലേക്ക് ഒഴുകിയെത്തുന്നു എന്ന നിഗമനമാണ് ആ കരാറിന് പ്രേരകമായിട്ടുള്ളത്. എന്നാൽ, ആവശ്യത്തിെൻറ അടിസ്ഥാനത്തിലാണ് നദീജലം പങ്കിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവേണ്ടതെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെ നരിമാൻ വാദിച്ചു. കേസിൽ ഇന്നും വാദം തുടരും.
അതേസമയം, കർണാടകയിൽ ഇത്തവണ മഴകുറഞ്ഞ സാഹചര്യത്തിൽ കാവേരി നദീജലം തമിഴ്നാട്ടിേലക്ക് നൽകുന്നതിനെതിരെ ൈമസൂരു, മാണ്ഡ്യ മേഖലകളിൽ കർഷകസമരം തുടരുകയാണ്.ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമുള്ള മുഴുവൻ ജലവും കർണാടക വിട്ടുനൽകുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് സർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് മാണ്ഡ്യ േമഖലയിൽ പൊലീസ് ചൊവ്വാഴ്ച റൂട്ട് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.