ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യം ഇരുതലമൂർച്ചയുള്ള വാൾ -നരേന്ദ്ര മോദി
text_fieldsഅഗർത്തല: ത്രിപുരയിലെ കോൺഗ്രസ് -സി.പി.എം സഖ്യം ഇരുതല മൂർച്ചയുള്ള വാളാണെന്നും അധികാരത്തിൽനിന്ന് അകറ്റിനിർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തെ തടസ്സപ്പെടുത്തി. കോൺഗ്രസ് -സി.പി.എം സഖ്യത്തിന് നൽകുന്ന ഓരോ വോട്ടും ത്രിപുരയെ പിന്നോട്ട് കൊണ്ടുപോവുന്നതിന് കാരണമാവും -മോദി പറഞ്ഞു. ത്രിപുരയിലെ അംബാസയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെറ്റായ ഭരണത്തിന്റെ പഴയ വക്താക്കൾ കൈകോർത്തിരിക്കുന്നു, മറ്റ് ചില പാർട്ടികളും അവരെ പിന്നിൽ നിന്ന് സഹായിക്കുന്നുണ്ട്. അവരുടെ പേരോ മുദ്രാവാക്യമോ എന്തുമാകട്ടെ, പക്ഷേ അവർക്ക് നൽകുന്ന ഒരു വോട്ട് പോലും ത്രിപുരയെ പിന്നോട്ട് കൊണ്ടുപോകും. നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷക്കാരെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുകയും ത്രിപുരയിൽ 'ഇരട്ട-എഞ്ചിൻ' സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുകയും ചെയ്യും'- പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുരയിലെ പൊലീസ് സ്റ്റേഷനുകൾ സി.പി.എം കേഡറുകൾ പിടിച്ചെടുത്തിരുന്നതായും എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് ഇപ്പോൾ നിയമവാഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭയത്തിന്‍റെ അന്തരീക്ഷത്തിൽ നിന്നും ത്രിപുരയെ ബി.ജെ.പി മോചിപ്പിച്ചതായി അവകാശപ്പെട്ട മോദി ഇന്ത്യയിലുടനീളമുള്ള ആദിവാസികളുടെ ഉന്നമനത്തിനായി ബി.ജെ.പി പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.