പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഇന്ന് അവസാനിക്കും
text_fieldsന്യൂഡൽഹി: അവശ്യ സേവനങ്ങൾക്കായി പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച ഇളവ് ഇന്ന് അവസാനിക്കും. ഇളവ് നീട്ടി നൽകേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. വിവിധ ബില്ലുകൾ അടക്കുന്നതിനും അശുപത്രികളിലുമാണ് നോട്ടുകൾ ഉപയോഗിക്കുന്നതിന് സർക്കാർ ഇളവ് അനുവദിച്ചിരുന്നത്.
പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനായി സർക്കാർ നൽകിയ ഇളവ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശശികാന്ത ദാസ് ട്വിറ്റലൂടെ അറിയിച്ചു. പെട്രൊൾ പമ്പുകളിൽ പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഡിസംബർ 2ന് തന്നെ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചിരുന്നു.
ഇളവ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് കേന്ദ്ര സർക്കാരിെൻറ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതും ഇളവ് നീട്ടി നൽകാതിരിക്കാൻ കാരണമായി എന്നാണ് അറിയുന്നത്. 1000 രൂപ നോട്ടുകളുടെ ഉപയോഗവും നേരത്തെ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
ആശുപത്രികളിൽ നിന്ന് മരുന്ന് വാങ്ങാനും, ബില്ലുകളടക്കാനും, സർക്കാർ നിയന്ത്രിത മിൽക്ക് ബൂത്തുകളിൽ നിന്ന് പാൽ വാങ്ങുന്നതിനുമാണ് ഇളവ് അനുവദിച്ചിരുന്നത്.
നവംബർ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം 72 മണിക്കുറാണ് പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനായി സർക്കാർ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് നീട്ടി നൽകുകയായിരുന്നു. അസാധു നോട്ടുകൾ ഡിസംബർ 31 വരെ ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.