Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരോധിച്ച 500ന്‍റെ...

നിരോധിച്ച 500ന്‍റെ നോട്ടുകൾ സ്വീകരിക്കുന്നത് നാളെവരെ മാത്രം

text_fields
bookmark_border
നിരോധിച്ച 500ന്‍റെ നോട്ടുകൾ സ്വീകരിക്കുന്നത് നാളെവരെ മാത്രം
cancel

ന്യൂഡൽഹി: പെട്രോൾ പമ്പുകളിലും വിമാനത്താവളങ്ങളിലും നിരോധിച്ച 500 രൂപ നോട്ടുകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കി. പഴയ നോട്ടുകൾ വെള്ളിയാഴ്ച വരെ മാത്രമായിരിക്കും സ്വീകരിക്കുക. ഡിസംബർ 15 വരെയായിരുന്നു മുമ്പ് ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്.

എന്നാല്‍ മുമ്പ് ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ രണ്ടായിരം രൂപ വരെയുള്ള ഫീസിടപാടുകള്‍ പഴയ നോട്ടുകളുപയോഗിച്ച് നിര്‍വഹിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകള്‍ക്കും ഇത് ബാധകം.

500 രൂപ വരെയുള്ള മൊബൈല്‍ഫോണ്‍ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലും കുടിശ്ശികയും അടക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency ban500 notes
News Summary - Old Rs 500 Notes at Petrol Pumps, Air Tickets Valid till Dec 2
Next Story