സർട്ടിഫിക്കറ്റ് നൽകിയില്ല; പൂർവ വിദ്യാർഥി സർവകലാശാലക്ക് തീയിട്ടു
text_fieldsവഡോദര: 11 വർഷമായിട്ടും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാത്തതിൽ കുപിതനായി പൂർവവിദ്യാർഥി എം.എസ് സർവകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീയിട്ടു. 2007ൽ സർവകലാശാലയിൽ ഫൈൻ ആർട്സ് വിദ്യാർഥിയായിരുന്ന തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ചന്ദ്രമോഹനാണ് ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫിസിലെ സോഫക്ക് തീകൊളുത്തിയത്. വി.സിയുടെ ഒാഫിസുൾെപ്പടെ രണ്ട് മുറികൾ കത്തി നശിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ജിഗാർ ഇനാംദാറിന് നേരിയ പരിക്കേറ്റു.
സർവകലാശാലയിലെ പഠന കാലയളവിൽ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നതിെൻറ പേരിൽ ചന്ദ്രമോഹൻ നടത്തിയ ചിത്രപ്രദർശനം വിവാദമായിരുന്നു. ഹൈന്ദവസംഘടനകളാണ് ചിത്രങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന് കാരണം ആരാഞ്ഞ് നിരവധി കത്തുകൾ എഴുതിയെങ്കിലും ഒന്നിനും മറുപടി ലഭിക്കാത്തതിനാൽ വൈസ് ചാൻസലർ പരിമൾ വ്യാസിനെ കാണാൻ നേരിെട്ടത്തുകയായിരുന്നു.
വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി ജയ്കുമാർ നായരുമായി നടന്ന തർക്കത്തിനെത്തുടർന്നാണ് ഇയാൾ പ്രകോപിതനായി ഒാഫിസിന് തീെവച്ചത്. രാജ്യത്തെ പ്രശസ്തമായ കലാലയങ്ങളിലൊന്നാണ് വഡോദര നഗരത്തിലുള്ള മഹാരാജ സയ്യാജി റാവു യൂനിവേഴ്സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.