Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില വീണ്ടും കൂടി;...

ഇന്ധനവില വീണ്ടും കൂടി; പെട്രോൾ വില 93 രൂപ കടന്നു, ഡീസൽ​ 87 പിന്നിട്ടു

text_fields
bookmark_border
Oil Price Hike
cancel

കൊച്ചി: പ്രതിഷേധങ്ങൾക്കിടെ ഇന്ധനവിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വർധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ 93.09, ഡീസലിന് 87.63 എന്നിങ്ങനെയായി. എണ്ണക്കമ്പനികൾ നിലനിൽക്കുന്ന എറണാകുളം കാക്കനാട്ട്​​ ബുധനാഴ്ച പെട്രോൾ വില 91.08 രൂപയായി.

ശനിയാഴ്​ച ഇന്ധന വിലവർധനക്കുശേഷം ഞായറും തിങ്കളും വില മാറ്റമില്ലാതെ തുടർന്നിരുന്നു. നവംബർ 19നുശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്​. രാജ്യാന്തര തലത്തിൽ ക്രൂഡ്​ ഓയിൽ വിലയുടെ വർധനയാണ്​ ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ്​ എണ്ണക്കമ്പനികൾ നൽകുന്നത്​. ബ്രൻറ്​ ക്രൂഡോയിൽ വില ബാരലിന്​ 65.67 ഡോളറിൽ എത്തി നിൽക്കുന്നു.പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസൽ 37 പൈസയുമാണ്​ ചൊവ്വാഴ്​ച കൂട്ടിയത്​.

ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​ 91 (90.93) രൂപക്കടുത്തെത്തി. ഡീസൽ 81 രൂപയും കടന്നു(81.32). മുംബൈയിൽ പെട്രോൾ വില 97.34 രൂപയായപ്പോൾ ഡീസലിന്​ 88.44 രൂപയുമായി ഉയർന്നു. തുടർച്ചയായി 12 ദിവസം വില കൂട്ടിയശേഷമാണ്​ കഴിഞ്ഞ രണ്ടുദിവസം വില വർധന ഇല്ലാതിരുന്നത്​.

ഫെബ്രുവരിയിൽ മാത്രം പെട്രോൾ ലിറ്ററിൻമേൽ 4.91 രൂപ കൂടി. ഈ വർഷം ഇതുവരെ വർധിച്ചത്​ 7.50 രൂപയും. ഡീസൽ ഫെബ്രുവരിയിൽ 5.09 രൂപയും ഈ വർഷം ഇതുവ​െ​ര 7.70 രൂപയും കൂടി. രാജസ്​ഥാൻ, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിൽ പെട്രോളിന്​ 100​ രൂപ കടന്നിരുന്നു. ഇന്ധനത്തിന്​ ഏറ്റവും കൂടിയ വാറ്റ്​ നികുതി ഈ സംസ്​ഥാനങ്ങളിലാണ്​.

വിവിധ സംസ്​ഥാനങ്ങളിൽ ചരക്ക്​ കടത്തു​കൂലിക്കനുസരിച്ചും വില വ്യത്യാസമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ/​േമയ്​ മാസങ്ങളിൽ അന്താരാഷ്​ട്ര ഇന്ധനവില കൂപ്പു കുത്തിയപ്പോൾ അതി​​‍െൻറ ആനുകൂല്യം ജനങ്ങൾക്ക്​ നൽകാതെ എക്​സൈസ്​ നികുതി കൂട്ടുകയാണ്​ മോദി സർക്കാർ ചെയ്​തത്​. പിന്നീട്​ ഇന്ധനവില ഉയർന്നപ്പോഴും നികുതി കുറക്കാൻ കേന്ദ്രം തയാറായില്ല. പെട്രോൾ വിലയിൽ 60 ശതമാനവും ഡീസൽ വിലയിൽ​ 54 ശതമാനവും കേന്ദ്ര-സംസ്​ഥാന നികുതിയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricefuel price
News Summary - oli price rises
Next Story