ഒ.എൽ.എക്സ് വഴി ബൈക്ക്: തൃശൂർ സ്വദേശിക്ക് 33,000 രൂപ നഷ്ടമായി
text_fieldsബംഗളൂരു: ഒ.എൽ.എക്സ് ഒാൺലൈൻ വെബ്സൈറ്റ് വഴി ബൈക്ക് വാങ്ങാൻ ശ്രമിച്ച മലയാളി തട്ടിപ്പിനിരയായി. ബൈക്ക് വാങ്ങാൻ ശ്രമിച്ച കെ.ആർ.പുരത്തെ സ്വകാര്യ കമ്പനി ജീവനക്കാരനും തൃശൂർ സ്വദേശിയുമായ പോൾസനാണ് 33,000 രൂപ നഷ്ടമായത്.
ഒ.എൽ.എക്സിൽ വില്പനക്ക് വെച്ചിരുന്ന ബൈക്കിെൻറ കൂടെയുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആളായിരുന്നു സംസാരിച്ചത്. പെട്ടന്നു സ്ഥലം മാറിപ്പോകുന്നതിനാല്‍ 14,000 രൂപക്ക് ബൈക്ക് നല്‍കാമെന്നും ഇയാള്‍ പോള്‍സനെ അറിയിച്ചു.
തുടര്‍ന്ന് പട്ടാളത്തിെൻറ വണ്ടിയായതിനാല്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി കൂടുതല്‍ പണം വേണമെന്നും ബൈക്ക് നൽകുമ്പോൾ പണം തിരികെ നൽകുമെന്നും ഇയാൾ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ലഭിച്ച അക്കൗണ്ട് നമ്പറിലേക്ക് പല വിധ ആവശ്യങ്ങള്‍ക്കായി 32,900 രൂപ അയച്ചു കൊടുത്തു.
എന്നാല്‍, വീണ്ടും 14,000 രൂപ അടച്ചാലേ വണ്ടി കിട്ടുകയുള്ളൂവെന്നു ഇയാള്‍ പറഞ്ഞതോടെ സംശയം തോന്നിയ പോള്സന് വൈറ്റ് ഫീല്‍ഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേരളസമാജം കെ.ആര്. പുരം സോണ്‍ ചെയര്മാന് ഹനീഫിെൻറ നേതൃത്വത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
മുമ്പും ഒ.എൽ.എക്സ് വഴി സൈന്യത്തിൽ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പലരും നേരത്തെ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുക്കാർക്കെതിരെ നടപടിയെടുക്കാനായിട്ടില്ല.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.