ലോക്ഡൗണിൽ വീട്ടിലിരുന്ന ഇന്ത്യക്കാർ ഒ.എൽ.എക്സിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഉൽപ്പന്നത്തിൻെറ പേര് പുറത്തുവിട്ട് കമ്പനി
text_fieldsന്യൂഡൽഹി: കോവിഡിന് പിന്നാലെ ലോക്ഡൗൺകൂടി വന്നതോടെ ഒ.എൽ.എക്സിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഉൽപ്പന്നത്തിൻെറ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. ഓൺലൈൻ ഇ എക്സ്േചഞ്ച് സൈറ്റായ ഒ.എൽ.എക്സ് സെക്കൻറ് ഹാൻറ് വാഹനങ്ങൾ ഉൾപ്പടെയുള്ളവയുടെ കൊടുക്കൽ വാങ്ങലുകളുടെ ഇടനിലക്കാരനാണ്.
2019 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ഒ.എൽ.എക്സിൽ ഉപഭോക്താക്കൾ വാങ്ങാൻ അന്വേഷിച്ചതും വിൽപ്പനക്ക് വെച്ചവയുടെയും വിവരങ്ങളാണ് പുറത്ത് വിട്ടത്.
കോവിഡ് കാലത്ത് ഒ.എൽ.എക്സിൽ ഏറ്റവും കൂടുതൽ അന്വേഷിച്ചത് സൈക്കിൾ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെട്ടതും ജിംനേഷ്യ കേന്ദ്രങ്ങൾ അടച്ചതും ടർഫ് അടക്കമുള്ള കളിക്കളങ്ങൾക്ക് പ്രവർത്തിക്കാൻ നിയന്ത്രണം വന്നതുമാണ് സൈക്കിളിന് കൂടുതൽ അന്വേഷകർ വന്നതിന് കാരണമായി ഒ.എൽ.എക്സ് വിലയിരുത്തുന്നത്. ഈ കാലയളവിൽ വ്യായാമത്തിനൊപ്പം ശാരീരിക ആരോഗ്യം നിലനിർത്താൻ സൈക്ലിംഗിലേക്ക് പലരും തിരിഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 100 ശതമാനം വർധനവാണ് സൈക്കിളിന് മാത്രമായി ഒ.എൽ.എക്സിൽ വന്നതെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹിയും പരിസരപ്രദേശങ്ങളിൽ നിന്നുമാണ് സൈക്കിൾ അന്വേഷിച്ച് ഏറ്റവും കൂടുതൽ പേർ ഒ.എൽ.എക്സിൽ കയറിയത്. മുംബൈ ആണ് രണ്ടാമത്. കൊൽക്കത്ത,ഹൈദരാബാദ്, ബംഗളുരു എന്നിവയാണ് തൊട്ട് പിറകിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.