ചൗതാല പന്ത്രണ്ടാം ക്ലാസ് പാസായില്ലെന്ന്
text_fieldsചണ്ഡിഗഢ്: ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമായ ഒാം പ്രകാശ് ചൗതാല പന്ത്രണ്ടാം ക്ലാസ് ജയിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹം പത്താം ക്ലാസ് പരീക്ഷക്കാണ് ഹാജരായതെന്നും തെളിഞ്ഞു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പുറത്തായത്. ഇതോടെ ചൗതാലയുടെ മകൻ വാർത്താ ഏജൻസിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമായി.
അഴിമതിക്കേസിൽ തിഹാർ ജയിലിൽ 10 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ഒാം പ്രകാശ് ചൗതാല കഴിഞ്ഞ മാസം ഹയർ െസക്കൻഡറി പരീക്ഷയെഴുതിയെന്നും എ ഗ്രേഡോടെ പാസായെന്നുമാണ് ഇളയ മകനും ഇന്ത്യൻ നാഷനൽ ലോക്ദൾ സെക്രട്ടറി ജനറലുമായ അഭയ് ചൗതാല പറഞ്ഞത്. എന്നാൽ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങ് നൽകിയ വിശദീകരണപ്രകാരം ചൗതാല പത്താം ക്ലാസ് പരീക്ഷയാണ് എഴുതിയത്. ഏപ്രിൽ ആറുമുതൽ 24 വരെയായിരുന്നു പരീക്ഷ. ഇതിെൻറ ഫലം പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.