ഒാം പ്രകാശ് റാവത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ 22ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഒാം പ്രകാശ് റാവത്തിനെ നിയമിച്ചു. നിലവിലെ തെരഞ്ഞെടുപ്പ് കമീഷണർ അചൽകുമാർ ജ്യോതി തിങ്കളാഴ്ച വിരമിക്കുന്ന ഒഴിവിലാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനിലെ അംഗമായ റാവത്തിന് സ്ഥാനക്കയറ്റം നൽകുന്നത്. ചൊവ്വാഴ്ച ചുമതലയേൽക്കും. കേന്ദ്ര സർക്കാറിെൻറ ശിപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് റാവത്തിനെ നിയമിച്ചത്. മുൻ ധനകാര്യ സെക്രട്ടറി അശോക് ലവാസയെ കമീഷണറായും നിയമിച്ചിട്ടുണ്ട്. സുനിൽ അറോറയാണ് മറ്റൊരു കമീഷണർ.
മധ്യപ്രദേശ് കേഡറിലെ 1977 ബാച്ച് െഎ.എ.എസ് ഒാഫിസറായിരുന്ന റാവത്ത് ഖന വ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു. പ്രതിരോധ വകുപ്പിൽ ജോയൻറ് സെക്രട്ടറി/ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 1994 െഎക്യരാഷ്ട്ര സഭയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചു. ജ്യോതി 2017 ജൂണിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി ചുമതലേയറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.