Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോൽവിയിൽനിന്ന്...

തോൽവിയിൽനിന്ന് ജയത്തിലേക്ക് ഉമർ

text_fields
bookmark_border
Omar Abdullah
cancel
camera_alt

ഉ​മ​ർ അ​ബ്ദു​ല്ല ജ​മ്മു- ക​ശ്മീ​രി​ൽ മു​ഖ്യ​മ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ശ്രീ​ന​ഗ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​​പ്പി​ൽ വ​മ്പ​ൻ തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ ഉ​മ​ർ അ​ബ്ദു​ല്ല നാ​ല് മാ​സ​ത്തി​നു​ശേ​ഷം ജ​മ്മു- ക​ശ്മീ​രി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ. എ​ഞ്ചി​നീ​യ​ർ റ​ഷീ​ദ് എ​ന്ന അ​ബ്ദു​ൽ റ​ഷീ​ദ് ഷെ​യ്ഖി​നോ​ട് ബാ​ര​മു​ല്ല​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​നാ​ണ് ഉ​മ​ർ അ​ബ്ദു​ല്ല ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​ത്. ഉ​മ​റി​ന്റെ രാ​ഷ്ട്രീ​യ​ജീ​വി​തം മ​ങ്ങി​യെ​ന്നും ജ​ന​പി​ന്തു​ണ ന​ഷ്ട​മാ​യെ​ന്നും പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കു​ള്ള തി​രി​ച്ച​ടി​യാ​യി​രു​ന്നു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം.

ബി.​ജെ.​പി​യു​ടെ അ​ട്ടി​മ​റി ഭീ​ഷ​ണി​യി​ല്ലാ​തെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​ണ് നി​യ​മ​സ​ഭ​യി​ൽ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്- കോ​ൺ​​ഗ്ര​സ് സ​ഖ്യ​ത്തി​നു​ള്ള​ത്. സം​സ്ഥാ​ന​പ​ദ​വി കി​ട്ടാ​തെ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഉ​മ​ർ അ​ബ്ദു​ല്ല പി​ന്നീ​ട് നി​ല​പാ​ട് മാ​റ്റി. മ​ത്സ​രി​ച്ച ര​ണ്ടി​ട​ത്തും ജ​യി​ച്ചു.

1998ൽ 28ാം ​വ​യ​സ്സി​ൽ ലോ​ക്സ​ഭാം​ഗ​മാ​യ ഉ​മ​ർ, 99ൽ ​എ.​ബി. വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ​തു​ട​ർ​ന്ന് ബി.​ജെ.​പി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് രാ​ജി​​വെ​ച്ചു. 2002ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് തോ​റ്റ ഉ​മ​ർ, 2004ൽ ​വീ​ണ്ടും ലോ​ക്സ​ഭാം​ഗ​മാ​യി. 2009ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു.

ജ​മ്മു- ക​ശ്മീ​ർ ദീ​ർ​ഘ​നാ​ള​ത്തേ​ക്ക് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യി തു​ട​രി​ല്ലെ​ന്നും പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി വീ​ണ്ടെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ദൗ​ത്യ​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ഉ​മ​ർ അ​ബ്ദു​ല്ല വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​റി​ന് ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കും. അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് തു​ട​ക്കം മു​ത​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ൺ​ഗ്ര​സാ​ണ്. അ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ​യി​ലെ മു​ഴു​വ​ൻ ഒ​ഴി​വു​ക​ളും നി​ക​ത്തു​ന്നി​ല്ലെ​ന്നും ച​ർ​ച്ച തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം വ​ലു​താ​കു​മെ​ന്നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ മാ​ധ്യ​മ​ങ്ങ​ളി​ല്ലാ​തെ ജ​നാ​ധി​പ​ത്യ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​മ​ർ അ​ബ്ദു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു​പാ​ട് പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചെ​ന്നും വ​രു​ത്തി​യ ചി​ല തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omar abdullaIndia NewsINDIA Blocelection2024
News Summary - Omar Abdullah from defeat to victory
Next Story