Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ അബ്​ദുല്ലക്ക്​...

ഉമർ അബ്​ദുല്ലക്ക്​ മറുപടിയുമായി ക്രിക്കറ്റ്​ താരവും ബി.ജെ.പി അംഗവുമായ ഗൗതം ഗംഭീർ

text_fields
bookmark_border
omer-abdulla-gautham-gambir-23
cancel

ന്യൂഡൽഹി: ന്യൂഡൽഹി: കശ്​മീരിന്​ പ്രത്യേക പ്രധാനമന്ത്രി വേണമെന്ന അഭിപ്രായ പ്രകടനം നടത്തിയ ഉമർ അബ്​ദുല്ലക്ക്​ മറുപടിയുമായി ക്രിക്കറ്റ്​ താരവും ബി.ജെ.പി അംഗവുമായ ഗൗതം ഗംഭീർ.

ജമ്മുകശ്​മീരിന്​ പ്രത്യേക പ്രധാനമന്ത്രി വേണമെന്ന്​ അബ്​ദുല്ല പറയുകയാണെങ്കിൽ പന്നികൾ ഇവിടെ നിന്ന്​ പറക്കണമെന്നാണ്​ തനിക്ക്​ പറയാനുള്ളത്​. ഉമർ അബ്​ദുല്ലക്ക്​ നല്ലൊരു കാപ്പി കൊടുത്ത്​ ഉറങ്ങാൻ പറയണം. എന്നിട്ടും അദ്ദേഹത്തിന്​ കാര്യങ്ങൾ മനസിലായില്ലെങ്കിൽ പച്ച നിറത്തിലുള്ള പാകിസ്​താനി പാസ്​പോർട്ട്​ നൽകണമെന്നായിരുന്നു ഗംഭീറി​​​െൻറ ട്വീറ്റ്​.

ഗൗതം ഗംഭീറി​​​െൻറ ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെ മറുപടിയുമായി ഉമർ അബ്​ദുല്ലയുമെത്തി. താൻ ക്രിക്കറ്റ്​ കളിക്കാറില്ല. കാരണം എനിക്ക്​ കളി അറിയില്ല. അതുപോലെ ജമ്മുകശ്​മീരിനെ കുറിച്ചും ചരിത്രത്തിൽ അതി​​​െൻറ പദവിയെ കുറിച്ചും നിങ്ങൾക്കും ഒന്നും അറിയില്ല.

ദയവായി ഐ.പി.എല്ലിനെ കുറിച്ച്​ സംസാരിക്കു എന്നായിരുന്നു ഉമറി​​​െൻറ മറു ട്വീറ്റ്​. കേന്ദ്രസർക്കാർ ആർട്ടിക്കൾ 35 എ റദ്ദാക്കുകയാണെങ്കിൽ കശ്​മീരിന്​ മാത്രമായി പ്രധാനമന്ത്രിയും ഗവർണറും ഉണ്ടാവുമെന്നായിരുന്നു ഉമർ അബ്​ദുല്ലയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam Gambhirmalayalam newsOmar Abdullah ‏
News Summary - Omar Abdullah Hits Back At BJP's Gautam Gambhir-India news
Next Story