രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണെന്ന് ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ആവേശകരമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. പ്രധാനമന്ത്രിയുമായുമായാണ് അദ്ദേഹത്തിന്റെ പോരാട്ടം. അതുകൊണ്ടാണ് മോദി നിരന്തരമായി രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതെന്നും ഉമർ അബ്ദുല്ല ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ കാണുന്ന ആളുകൾ പ്രധാനമന്ത്രിയിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. രാഹുൽ ഗാന്ധി വളരെ സമർഥമായി ബി.ജെ.പി തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ജമ്മുകശ്മീരിലെ ജനങ്ങളെ സംബന്ധിച്ചടുത്തോളം 2024ലെ തെരഞ്ഞെടുപ്പ് പുതുമകളുള്ളതാണ്. 2018ൽ കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിന് ശേഷം അവർക്ക് ഒരു സർക്കാറുണ്ടായിരുന്നില്ല. അതിന് ശേഷം ഒരു തെരഞ്ഞെടുപ്പിലും അവർ വോട്ട് ചെയ്തിട്ടുമില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു.
ജമ്മുകശ്മീരിൽ ജനാധിപത്യം തിരിച്ചുവരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തിരിച്ചു വരുന്ന എന്ന വാക്കാണ് ഏറ്റവും അപകടകരമെന്നായിരുന്നു ഉമർ അബ്ദുല്ലയുടെ മറുപടി. എന്തുകൊണ്ടാണ് തങ്ങൾക്ക് ജനാധിപത്യം നിഷേധിക്കപ്പെട്ടത്. എന്തായിരുന്നു ഞങ്ങൾ ചെയ്ത കുറ്റം. ഞങ്ങളുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തിൽ മാറ്റം വരുത്തിയത്. എന്താണ് 2018 മുതൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ നമുക്ക് നഷ്ടമാക്കിയതെന്നും ഉമർ അബ്ദുല്ല ചോദിച്ചു.
ജമ്മുകശ്മീരിലെ അനന്തനാഗ്, ബാരാമുള്ള, ശ്രീനഗർ സീറ്റുകളിലാണ് നാഷണൽ കോൺഫറൻസ് മത്സരിക്കുന്നത്. ഉദംപൂർ, ജമ്മു, ലഡാക്ക് ലോക്സഭ സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.