നാലു പേരുടെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉമർ അബ്ദുല്ലയുടെ ഫോണിൽ; പിന്നീട് സംഭവിച്ചത്
text_fields'പ്രിയപ്പെട്ട ആഷിന, കരീം, പ്രശാന്ത്, അമീന. നിങ്ങളുടെ ആദ്യത്തെ കൊവിഡ് വാക്‌സിന് അഭിനന്ദനങ്ങൾ. എന്നിരുന്നാലും നിങ്ങൾ ആരാണെന്നും നിങ്ങളുടെ സർട്ടിഫിക്കറ്റുകൾക്കായി എന്റെ മൊബൈൽ നമ്പർ നൽകിയത് എന്തുകൊണ്ടാണെന്നും എനിക്കറിയില്ല. നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ദയവായി എന്നെ അറിയിക്കുക. ആശംസകൾ, ഉമർ'. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മു കശ്മീർ നാഷനൽ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല ചില സ്ക്രീൻ ഷോട്ടുകൾക്കൊപ്പം ട്വീറ്ററിൽ പങ്കുവെച്ച വാക്കുകളാണ് മുകളിലുള്ളത്. തന്റെ സ്വകാര്യ മൊബൈൽ നമ്പറിലേക്ക് ഇതിനകമ നാലുപേരുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
സമാന അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. കോവിഡ് ടെസ്റ്റ് ഫലം എന്നിവയിലടക്കം മെബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി ചിലർ ട്വീറ്റ് ചെയ്തു.
വാക്‌സിനേഷൻ വർധിച്ചുവെന്ന് കാണിക്കാൻ ആരോഗ്യ മന്ത്രാലയം നടത്തുന്ന തട്ടിപ്പിന്റെ ഭാഗമാണ് ഇതെന്ന് ചിലർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് വിദേശത്തുനിന്നും വിമാനത്താവളത്തിൽ എത്തി സ്രവപരിശോധനക്ക് വിധേയയായ ബന്ധുവിന് കഴിഞ്ഞ ദിവസം പോസിറ്റീവ് ആണെന്ന് കാട്ടി റിസൾട്ട് വന്നതായി ഒരാൾ കുറിച്ചു. ഉമർ അബ്ദുല്ലയുടെ സമാന അനുഭവമുള്ള ചിലരും ഉമറിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.