കശ്മീരിന്റെ പ്രത്യേക പദവി: രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിക്കായുള്ള രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് നാഷനൽ കോൺഫറൻസ് നേതാവും ബാരാമുല്ലയിലെ സ്ഥാനാർഥിയുമായ ഉമർ അബ്ദുല്ല. പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചതുകൊണ്ട് ഈ വിഷയം അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ ഭരണ മാറ്റമുണ്ടാവുകയും ജമ്മു-കശ്മീരിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ചർച്ച തുടങ്ങുകയും ചെയ്യുന്നതുവരെ ഈ വിഷയം സജീവമാക്കി നിർത്തും. ബി.ജെ.പി സർക്കാർ എല്ലാകാലവും തുടരില്ല. നരേന്ദ്ര മോദി എന്നും പ്രധാനമന്ത്രിയാവില്ല. സുപ്രീംകോടതി വിധി നിർഭാഗ്യകരമാണ്.
ബി.ജെ.പിക്ക് രണ്ടു ലോക്സഭാംഗങ്ങളുണ്ടായിരുന്ന 1984ലും അവർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതുപോലെ ഈ വിഷയം നാഷനൽ കോൺഫറൻസ് നിരന്തരം ഉന്നയിക്കുമെന്നും ഉമർ അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.