ഉമര്‍ ഖാലിദ് തിഹാര്‍ ജയിലിലേക്ക്; കുടുംബത്തെ കാണാന്‍ അനുമതി
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് സംഘ്പരിവാര്‍ ആസൂത്രണത്തില്‍ നടന്ന ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്രതിയാക്കിയ ഉമര്‍ ഖാലിദിനെ അടുത്ത മാസം 22 വരെ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് അയച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴി ഡല്‍ഹി പൊലീസ് ഉമറിനെ ഹാജരാക്കിയപ്പോഴാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് നാലാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജയിലിലയക്കും മുമ്പ് രക്ഷിതാക്കളെ കാണാന്‍ കോടതി അവസരമൊരുക്കുകയും ചെയ്തു.
ഉമര്‍ ഖാലിദിന് നേരെ ആക്രമണ സാധ്യതയുള്ളതിനാല്‍ ജയിലിനകത്ത് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടു. അതേസമയം, ഉമര്‍ ആരോഗ്യവും സന്തോഷവും സൗഖ്യവുമുള്ള നിലയിലാണെന്നും തെൻറ എല്ലാ ഗുണകാംക്ഷികള്‍ക്കും അന്വേഷണവും അഭിവാദ്യവും അറിയിച്ചുവെന്നും പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ അധ്യക്ഷനുമായ എസ്.ക്യൂ.ആര് ഇല്യാസ് ട്വീറ്റ് ചെയ്തു.
ഉമറിനെ കാണാന്‍ മാതാവും അനുജത്തി സാറയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഖാലിദിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് നോം ചോംസ്കി, അമിതാവ് ഘോഷ്, അരുന്ധതി റോയ്, സല്മാന് റുശ്ദി, മീരാ നായര്‍, പി. സായ്നാഥ് എന്നിവരടക്കമുള്ള 200 പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.