സാമ്പത്തികവളർച്ചയിലും രാജ്യത്ത് തൊഴിലവസരം കുറഞ്ഞു
text_fieldsന്യൂഡൽഹി: സാമ്പത്തിക വളർച്ച കൈവരിച്ചെങ്കിലും ഇന്ത്യയിൽ 2014-16 കാലയളവിൽ തൊഴിലവസരങ്ങൾ കുറഞ്ഞതായി പഠന റിപ്പോർട്ട്.
2014-15ൽ 0.2 ശതമാനവും 2015-16ൽ 0.1 ശതമാനവും തൊഴിൽ കുറഞ്ഞു. റിസർവ് ബാങ്കിെൻറ സഹായത്തോെട കെ.എൽ.ഇ.എം.എസ് ഇന്ത്യ നടത്തിയ വിവര അന്വേഷണത്തിലാണ് തൊഴിൽ രംഗത്തുണ്ടായ ഇടിവ് കണ്ടെത്തിയത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ വാഗ്ദാനം െചയ്യുേമ്പാഴാണ് അവസരങ്ങൾ നഷ്ടപ്പെടുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഉൽപാദനക്ഷമത സംബന്ധിച്ചായിരുന്നു വിവരശേഖരണം. കൃഷി, വനം, മത്സ്യബന്ധനം, ഖനനം, ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, വസ്ത്രനിർമാണം, തുകൽ ഉൽപന്നങ്ങൾ, കടലാസ്, ഗതാഗത സാമഗ്രികൾ, വ്യാപാരം എന്നീ മേഖലകളിൽ തൊഴിൽമാന്ദ്യം ഉണ്ട്.കാർഷിക മേഖല ലാഭകരമല്ലാത്തതിനാൽ നിരവധി പേരാണ് ഇൗ രംഗം വിടുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.