കോവിഡ് മാർഗരേഖ പുതുക്കി; വിപുലമായ പരിശോധനക്കും തീരുമാനം
text_fieldsന്യൂഡൽഹി: കോവിഡിെൻറ പുതിയ വകഭേദം ഒമിക്രോൺ തടയാൻ നിതാന്ത ജാഗ്രതയും നിരീക്ഷണവും അടച്ചിടലും വാക്സിനേഷൻ വർധിപ്പിക്കലും അനിവാര്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. കൂടാതെ, ഇങ്ങോട്ടു വരുന്നവർക്ക് കർശന പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്താനും തീരുമാനമായി. ഇതിനായി നിലവിലെ കോവിഡ് മാർഗരേഖ പുതുക്കി.
ഇതുപ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ളവരെ പ്രത്യേകമായി പരിശോധനക്കു വിധേയമാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന അടിയന്തര യോഗം തീരുമാനമെടുത്തു. ഡിസംബർ 15 മുതൽ അന്താരാഷ്ട്ര യാത്ര സർവിസുകൾ ആരംഭിക്കാനായിരുന്നു നേരേത്ത നിശ്ചയിച്ചിരുന്നത്. ആഗോളതലത്തിൽ ഒമിക്രോൺ വകഭേദത്തിെൻറ വ്യാപനസാഹചര്യം വിലയിരുത്തിയ യോഗം വിവിധ മുൻകരുതൽ നടപടികൾ നിർദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. വിദേശത്തുനിന്നു വരുന്നവർക്കുള്ള പരിശോധനയിൽ പുതിയ വകഭേദത്തിനായുള്ള ജനിതക േശ്രണീകരണവും ഉൾപ്പെടുത്തും.
പുതിയ വൈറസ് ബാധ കണ്ടെത്താൻ വിപുലമായ പരിശോധന സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. ചില സംസ്ഥാനങ്ങളിൽ ആർ.ടി.പി.സി.ആർ അടക്കമുള്ള കോവിഡ് പരിശോധന കുറഞ്ഞിട്ടുണ്ട്. ഇൗയിടെ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും ഹോട്ട്സ്പോട്ടുകളിലും തുടർച്ചയായ നിരീക്ഷണം വേണം.
സംസ്ഥാനങ്ങൾ കോവിഡ് പരിേശാധനയും ആർ.ടി.പി.സി.ആർ എണ്ണവും കൂട്ടുന്നതിനൊപ്പം പോസിറ്റിവ് നിരക്ക് അഞ്ചു ശതമാനത്തിൽ താഴേക്ക് കൊണ്ടുവരുകയും വേണം. ജനിതകമാറ്റം വന്ന കോവിഡ് വകഭേദങ്ങൾ കണ്ടെത്താനുള്ള ലബോറട്ടറി 'ഇൻസാകോഗ്' തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.