ഡൽഹിയിൽ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കോവിഡ് സാമ്പിളുകളും ഒമിക്രോൺ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ രണ്ടുദിവസം റിപ്പോർട്ട് കോവിഡ് കേസുകളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദം. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചതാണ് ഇക്കാര്യം.
ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 84 ശതമാനവും ഒമിക്രോൺ വകഭേദത്തിന്‍റേതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പുതുതായി 4,000 ത്തോളം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗസ്ഥിരീകരണ നിരക്ക് ആറുശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ജയർന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഡൽഹിയിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആശുപത്രികളിലെ കിടക്ക സൗകര്യം പരിമിതമാണ്. ഈഴാഴ്ച കോവിഡ് കേസുകളുടെ എണ്ണം ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ രാജ്യതലസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് തിയറ്ററുകൾ, മാളുകൾ ഉൾപ്പെടെയുള്ളവക്ക് നിയന്ത്രണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.