നേരിട്ട് വാദം കേൾക്കൽ തുടങ്ങണമെന്ന് മുതിർന്ന അഭിഭാഷകൻ; താനിപ്പോഴും കഷ്ടപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാൽ സുപ്രീം കോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ പുനരാരംഭിക്കണമെന്ന ആവശ്യത്തോട്, കോവിഡിന്‍റെ അനന്തരഫലങ്ങൾ താനിപ്പോയും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പ്രതികരിച്ചു.
പൂർണ്ണമായും നേരിട്ടുള്ള വാദം കേൾക്കലിലേക്ക് മാറണമെന്ന സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിങിന്‍റെ അഭ്യർഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒമിക്രോൺ ഒരു നിശബ്ദ കൊലയാളിയാണെന്ന് പരാമർശിച്ച ജസ്റ്റിസ് എൻ.വി രമണ, കോവിഡിന്‍റെ ആദ്യ തരംഗത്തിൽ താൻ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും, നാലു ദിവസം കൊണ്ട് സുഖം പ്രാപിച്ചതായും, എന്നാൽ ഈ തരംഗത്തിൽ 25 ദിവസമായിട്ടും താനിപ്പോയും കഷ്ടപ്പെടുകയാണെന്നും പറഞ്ഞു.
ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ കാര്യം നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച സിങ്, എന്നാൽ ആളുകൾ സുഖം പ്രാപിക്കുകയാണെന്ന് മറുപടി നൽകി.
ഇപ്പോൾ പ്രതിദിനം 15,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സുപ്രീംകോടതി വിളിച്ച് ചേർക്കാമെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
ജനുവരിയിൽ, 10 ജഡ്ജിമാർക്ക് കോവിഡ് പോസിറ്റീവാവുകയും, സ്റ്റാഫുകൾക്കിടയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30 ശതമാനമായി ഉയരുകയും ചെയ്തിരുന്നു. ഒമിക്രോൺ കേസുകളുടെ വർധനവിനെ തുടർന്ന് ജനുവരി 3 മുതൽ സുപ്രീം കോടതി വെർച്വൽ ഹിയറിങിലേക്ക് മാറാൻ തീരുമാനിക്കുകയായിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.