Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമിക്രോൺ വൈറസിനെ...

ഒമിക്രോൺ വൈറസിനെ പേടിക്കേണ്ടെന്ന്​ യോഗി ആദിത്യനാഥ്​; 'ജാഗ്രത മതി'യെന്നും വിശദീകരണം

text_fields
bookmark_border
Omicron Spreads Fast But Is Weak, Like Viral Fever: Yogi Adityanath
cancel

ലഖ്‌നൗ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ അമിത ആശങ്ക വേണ്ടെന്ന്​ യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥ്. 'ഒമിക്രോൺ വേഗത്തിൽ പടരുന്നു. പക്ഷേ നിസാരമായ രോഗത്തിന് മാത്രമാണ്​ കാരണമാകുന്നത്​. ഇത് വൈറൽ പനി പോലെയാണ്. മുൻകരുതലുകൾ ആവശ്യണെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല'-വാർത്ത ഏജൻസിയായ എ.എൻ.ഐയോട് യോഗി പറഞ്ഞു.

'ഡെൽറ്റ വൈറസ് പോലെ മാരകമായതല്ല ഒമിക്രോൺ. രോഗം സ്ഥിരീകരിച്ചവർ നാല്​, അഞ്ച്​ ദിവസത്തിനുള്ളിൽ പൂർണ സുഖംപ്രാപിക്കും. മാർച്ച്-ഏപ്രിൽ കാലത്ത് പ്രചരിച്ചിരുന്ന ഡെൽറ്റ വൈറസ് ബാധിച്ചവർ സുഖം പ്രാപിക്കാൻ 15-25 ദിവസമെടുക്കുമായിരുന്നു. അത്തരം രോഗികളിൽ കോവിഡ് സങ്കീർണതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒമിക്രോണിന്റെ കാര്യം അങ്ങനെയല്ല. മുൻകരുതൽ ആവശ്യമെങ്കിലും പരിഭ്രാന്തരാകേണ്ടതില്ല'-അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ അവസാനത്തോടെ രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഉത്തർപ്രദേശിൽ എട്ട് പേർക്ക് ഒമിക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ നാലുപേർ സുഖം പ്രാപിച്ചതായാണ് വിവരം


തിങ്കളാഴ്ച ഉത്തർപ്രദേശിൽ 552 പുതിയ കൊവിഡ് കേസുകൾകൂടി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 17 ലക്ഷമായി. 22,916 പേരാണ് ഇതുവരെ കൊവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചത്.

രാജ്യത്ത്​ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശും ഉൾപ്പെടുന്നു. ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളും സമാജ്‌വാദി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികളും മത്സരിക്കുന്ന സംസ്ഥാനത്ത്​ രാഷ്ട്രീയ പ്രചാരണങ്ങളിലും റാലികളിലും കൊവിഡ് നിയന്ത്രണങ്ങളുടെ വ്യാപകമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറസിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 50 ശതമാനം മാത്രമാണ്​ പൂർണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19OmicronUttar PradeshYogi Adityanath
News Summary - "Omicron Spreads Fast But Is Weak, Like Viral Fever": Yogi Adityanath
Next Story