ഒമിക്രോണ്‍; അതിര്‍ത്തിയില്‍ കെ.എസ്.ആര്.ടി സിവരെ തടഞ്ഞ് തമിഴ് നാട് പൊലീസ്
text_fieldsഒമിക്രോണ്‍ തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഊരമ്പ്, കൊല്ലങ്കോട്, പള്ളുകല് ,ഇഞ്ചിവിള , പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകളുമായി തമിഴ് നാട് പൊലീസ് . കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.
പൊതു ഗതാഗതം അടക്കമുള്ള എല്ലാ വാഹന ഗതാഗതങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള തമിഴ്നാട് അതിര്‍ത്തിയായ ഇഞ്ചിവളയില് കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കെ .എസ് .ആര് . ടി. സി ബസുകള്‍ ഇഞ്ചിവിളക്ക് അപ്പുറത്തേക്ക് സര്‍വിസ് അനുവദിക്കില്ല എന്ന് തമിഴ് നാട് അധികൃതര്‍ അറിയിച്ചു.
ശബരിമല ദര്‍ശനം കഴിഞ്ഞ് വന്ന് പോയിരുന്ന വാഹങ്ങള്‍ക്കു തടസമുണ്ടായില്ല. ഇരുചക്ര വാഹനങ്ങള്‍ പോലും കടത്തിവിടാതെയായിരുന്നു കഴിഞ്ഞ ദിവസം തമിഴനാട് പൊലീസിന്റെ കര്‍ശന പരിശോധനകള്‍ ജനുവരി 6 മുതല്‍ 20 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച കളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.