കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം
text_fieldsപുണെ: മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. പുണെയിലെ പിമ്പ്രി-ചിഞ്ച്‍വാദ് ഭാഗത്താണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച ഉച്ചക്കു ശേഷം അയൽപക്കത്ത് മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ ഗിരിജ ഗണേഷ് ഷിൻഡെയുടെ ദേഹത്തേക്ക് ഇരുമ്പ് ഗേറ്റ് വീഴുകയായിരുന്നു. ആ സമയത്ത് രണ്ട് കുട്ടികൾ ഗേറ്റിനു പിന്നിലേക്ക് കടക്കുകയും ഗിരിജയും മറ്റൊരു കുട്ടിയും മുന്നിൽ നിൽക്കുകയുമായിരുന്നു. ഗേറ്റിന് പിന്നിൽ നിന്ന് കുട്ടികൾ അത് മുന്നോട്ട് തള്ളിയപ്പോഴാണ് ഗിരിജയുടെ ദേഹത്തേക്ക് വീണത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൂറുകണക്കിന് കിലോ ഭാരമുള്ള ഗേറ്റ് അശ്രദ്ധമായി സ്ഥാപിച്ചതാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.