പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കൊലപാതക ശ്രമം; ഒരാൾ പിടിയിൽ
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ക്വട്ടേഷന്‍ സംഘത്തിന്റെ തോക്ക് തകരാറിലായതിനെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു . കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 108-ാം വാര്‍ഡ് കൗണ്‍സിലറായ സുശാന്ത ഘോഷിന് നേരെയാണ് വധശ്രമമുണ്ടായത്. സംഭവത്തിന്റെ ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൊല്‍ക്കത്തയിലെ കസ്ബ ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തന്റെ വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന സുശാന്ത ഘോഷിനെ ബൈക്കിലെത്തിയവർ ഷൂട്ട് ചെയ്യുകയായിരുന്നു. രണ്ടുതവണ ഷൂട്ട് ചെയ്‌തെങ്കിലും തോക്ക് പ്രവര്‍ത്തിച്ചില്ല. തുടർന്ന് സുശാന്ത ഘോഷും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി പറയിപ്പിക്കുകയും ചെയ്തു.
കൃത്യം നടത്താന്‍ പണമൊന്നും ലഭിച്ചിട്ടില്ലെന്നും ചിത്രം കാണിച്ചുതന്ന് കൊല്ലാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പിന്നീട് നാട്ടുകാര്‍ പൊലീസിന് കൈമാറി. സുശാന്ത ഘോഷിനെ കൊല്ലാന്‍ ബിഹാറില്‍ നിന്നാണ് പ്രതി ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശികമായുണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അതേസമയം കൊലപാതകശ്രമം സംബന്ധിച്ച് തനിക്ക് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഘോഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.