Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്ഷപേടി;...

പരീക്ഷപേടി; നീറ്റിനെതിരായ ബിൽ പാസാക്കിയ ദിവസം തമിഴ്​നാട്ടിൽ വിദ്യാർഥിനി ജീവനൊടുക്കി

text_fields
bookmark_border
student suicide
cancel
camera_alt

representational image

ചെന്നൈ: നാഷനൽ ​എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റിന്​ (നീറ്റ്​) എതിരെ സർക്കാർ ബിൽ പാസാക്കിയ ദിവസം തന്നെ തമിഴ്​നാട്ടിൽ പരീക്ഷപേടിയിൽ വിദ്യാർഥിനി ജീവനൊടുക്കി.

കനിമൊഴി ഞായറാഴ്ച പരീക്ഷ എഴുതിയിരുന്നെങ്കിലും തന്‍റെ പ്രകടനത്തിൽ അത്ര ആത്മവിശ്വാസം പോരായിരുന്നു. 12ാം ക്ലാസ്​ പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും ഡോക്​ടറാകാൻ സാധിച്ചേക്കില്ലെന്ന് പേടിച്ച്​ പെൺകുട്ടി വിഷാദത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു.

ഉറങ്ങാനായി മുറിയിലേക്ക്​ പോയ കനിമൊഴിയെ രാവിലെയാണ്​ സീലിങ്​ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. പഠിക്കാൻ മിടുക്കിയായിരുന്ന കനിമൊഴി പക്ഷേ നീറ്റ്​ പരീക്ഷയെ ഭയന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതി​രായ ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്​ തമിഴ്​നാട്​ നിയമസഭയിൽ അവതരിപ്പിച്ചത്​ അവതരിപ്പിച്ചത്​. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ചു. ഇതോടെ രാജ്യത്ത്​ നീറ്റ്​ പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്​ഥാനമായി തമിഴ്​നാട്​.

പ്ലസ്​ടു മാർക്കിന്‍റെ അടിസ്​ഥാനത്തിൽ മെഡിക്കൽ കോഴ്​സിന്​ പ്രവേശനം ലഭ്യമാക്കണമെന്നാണ്​ ബില്ലിലെ ആവശ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും അവസരം നൽകി വിദ്യാർഥി സമൂഹങ്ങളെ വിവേചനങ്ങളിൽനിന്ന്​ സംരക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്​ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ കൂടി മെഡിക്കൽ, ഡെന്‍റൽ കോഴ്​സുകളിലേക്ക്​ പ്രവേശനം അനുവദിക്കുന്നതിനാണ്​ നീക്കം.

ദിവസങ്ങൾക്ക്​ മുമ്പ്​ നീറ്റ്​ പരീക്ഷ പേടിയെ തുടർന്ന്​ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്​തിരുന്നു. ഇതാണ്​ ബിൽ വേഗത്തിലാക്കാൻ തമിഴ്​നാടിനെ പ്രേരിപ്പിച്ചത്​. അധികാരത്തിലെത്തിയാൽ നീറ്റ്​ ഒഴിവാക്കുമെന്ന്​ ഡി.എം.കെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം നൽകിയിരുന്നു.

സേലം മേട്ടൂർ സ്വദേശി ധനുഷ്​ എന്ന 18കാരനെയാണ്​ ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തിയത്​. ധനുഷ്​ രണ്ടുതവണ നീറ്റ്​ പരീക്ഷ എഴുതിയിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇത്തവണയും ജയിക്കാൻ കഴിയുമോ എന്ന പേടിയാണ്​ ആത്മഹത്യയിലേക്ക്​ എത്തിച്ചതെന്നും കുടുംബം പറഞ്ഞു. 2018ൽ അനിത എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയും നീറ്റ്​ പരീക്ഷക്കെതിരായ വൻ പ്രക്ഷോഭങ്ങൾക്ക്​ തുടക്കമിട്ടിരുന്നു. വിദ്യാർഥിയുടെ ആത്മഹത്യയോടെ ഈ രീതി അവസാനിപ്പിക്കണമെന്നും രാജ്യത്തെ മറ്റ്​ മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്തെത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetTamil NaduExam Fearsuicide
News Summary - On day Tamil Nadu adopted Bill on NEET student died by suicide due to fears of failure
Next Story