കേന്ദ്രസർക്കാർ നൽകാനുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാനം നൽകുമെന്ന് മമത ബാനർജി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകാനുള്ള 21 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പശ്ചിമബംഗാൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഫെബ്രുവരി 21 വരെയുള്ള ജീവനക്കാരുടെ വേതനമാണ് സംസ്ഥാന സർക്കാർ നൽകുകയെന്നും മമത ബാനർജി അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ കേന്ദ്രസർക്കാർ കുടിശ്ശിക വരുത്തിയിരുന്നു.
പശ്ചിമബംഗാളിന് കേന്ദ്രസർക്കാറിൽ നിന്നും ലഭിക്കാനുള്ള ഫണ്ടുകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തെ ധർണക്ക് മമത ബാനർജി തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് നൽകാനുള്ള ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മമത ബാനർജി കത്തെഴുതിയിട്ടുണ്ട്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായ സമയത്ത് സമർപ്പിക്കുന്നില്ലെന്ന കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ട് താൻ നിരാകരിക്കുകയാണെന്നും കത്തിൽ മമത ബാനർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്യമായ സമയത്ത് റിപ്പോർട്ടുകൾ മന്ത്രാലയങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.