ഗാന്ധിജയന്തിക്കിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോഡ്സെ'; പ്രതിഷേധവും
text_fieldsന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോഡ്സെ'. നാഥുറാം ഗോഡ്സെ സിന്ദാബാദ്, നാഥുറാം ഗോഡ്സെ അമർ രഹെ തുടങ്ങിയ ട്വീറ്റുകൾ എത്തിയതോടെയാണ് ഈ ട്രെൻഡിങ്. വിവിധ സംസ്ഥാനങ്ങളിൽ ഗോഡ്സെക്ക് ജയ് വിളിച്ചുള്ള ഹാഷ് ടാഗുകൾ ഉയർന്നെങ്കിലും കേരളത്തിൽ 'ഗോഡ്സെ' എന്ന ടാഗ് മാത്രമാണ് പ്രത്യക്ഷെപ്പട്ടത്. ആ ടാഗിൽ നിറഞ്ഞതാകട്ടേ ഗോഡ്സെക്ക് എതിരായ ട്വീറ്റുകളും.
കൊൽക്കത്തയിൽ നാഥുറാം ഗോഡ്സെ അമർ രഹേ എന്ന ഹാഷ്ടാഗാണ് ട്രെൻഡിങ്ങിലെത്തിയത്. ഗാന്ധിജയന്തി ദിനത്തിൽ മഹാത്മഗാന്ധിയുടെ ഘാതകെൻറ പേരിൽ ജയ് വിളിക്കുന്ന പോസ്റ്റുകൾ ട്രെൻഡിങ്ങിലെത്തിയത് ട്വിറ്റർ ഉപയോക്താക്കളെ നിരാശരാക്കി. തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവരുടെ അക്കൗണ്ടിൽനിന്നാണ് ഗോഡ്സെക്ക് ജയ് വിളിച്ചുള്ള ട്വീറ്റുകളെത്തിയത്.
'ഒക്ടോബർ രണ്ടിന് ഗോഡ്സെക്ക് ജയ് വിളിക്കുന്ന പോസ്റ്റുകൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മഹാത്മഗാന്ധി എന്ന് ടാഗ് ചെയ്ത ട്വീറ്റുകൾ കുറവായിരുന്നു. ഗാന്ധിയുടെ പേരുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ട്വിറ്ററിൽ ദിവസേന പ്രത്യക്ഷപ്പെടുന്നതിനാൽ ഗോഡ്സെക്ക് ജയ് വിളിച്ചുള്ള ഹാഷ്ടാഗിന് അൽഗോരിതം പ്രധാന്യം നൽകി'യതായാണ് വിദഗ്ധരുടെ വിശദീകരണം. ഗോഡ്സെ ട്രെൻഡിങ്ങിലെത്തിയതോടെ മഹാത്മഗാന്ധിയുടെ പേരിൽ ട്വീറ്റുകൾ നിറഞ്ഞു. പിന്നീട് 'ഗാന്ധിജയന്തി'യും 'മഹാത്മഗാന്ധി'യും ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി.
ട്വിറ്ററിൽ ഗോഡ്സെയെ ട്രെൻഡിങ്ങാക്കിയ സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എം.പി രംഗത്തെത്തി. 'ആരാണ് ഈ ട്രെൻഡ് സാധ്യമാക്കിയതെന്നും കപട മുഖം മറച്ചുവെച്ചിരിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഗോഡ്സെയെക്കാൾ ഗാന്ധിയുടെ ഇന്ത്യ ജയിക്കുമെന്നതിൽ എനിക്ക് സംശയമില്ല' -തരൂർ കുറിച്ചു.
'ഗാന്ധി ജയന്തി ദിനത്തിൽ എഴുന്നേറ്റപ്പോൾ ട്വിറ്ററിൽ നാഥുറാം ഗോഡ്സെ സിന്ദാബാദ് ട്രെൻഡിങ്ങായിരിക്കുന്നു. പുതിയ ഇന്ത്യയുടെ ഒരു മുഖം' എന്ന സഭാ നഖ്വിയുടെ ട്വീറ്റ് ഷെയർ ചെയ്തായിരുന്നു തരൂരിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.