ആദ്യ നിയമനത്തിൽ തന്നെ കൈക്കൂലി; ഝാർഖണ്ഡിൽ സഹകരണ അസി. രജിസ്ട്രാർ അറസ്റ്റിൽ
text_fieldsറാഞ്ചി: ആദ്യ നിയമനത്തിൽ തന്നെ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥ ഝാർഖണ്ഡിൽ അറസ്റ്റിൽ. കൊദേർമ ജില്ലയിലെ സഹകരണ വകുപ്പ് അസി. രജിസ്ട്രാർ മിതാലി ശർമയാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് ഇവർക്ക് നിയമനം ലഭിച്ചത്.
മിതാലി ശർമ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ ഹസാരിബാഗ് യൂണിറ്റ് നടത്തിയ നീക്കത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്.
കൊദേർമയിലെ വ്യാപാർ സഹയോഗ് സമിതിയിൽ മിതാലി ശർമയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ വീഴ്ചകൾ കണ്ടെത്തിയ മിതാലി, നടപടിയെടുക്കാതിരിക്കാൻ തനിക്ക് 20,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ആന്‍റി കറപ്ഷൻ ബ്യൂറോയിൽ പരാതി ലഭിച്ചത്.
തുടർന്ന്, കൈക്കൂലിയുടെ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുന്നതിനിടെ മിതാലി ശർമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.