മോദിയെ ടി.വി സംവാദത്തിന് ക്ഷണിച്ച് ഇമ്രാൻ; മൂന്നാം ലോക യുദ്ധത്തിനാണ് ചാനൽ അവതാരകർക്ക് താൽപര്യമെന്ന് ശശി തരൂർ
text_fieldsഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദം നടത്താൻ ആഗ്രഹിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ ആവശ്യത്തോട് ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ.
ഇമ്രാൻ ഖാന്റെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് തരൂർ ട്വീറ്റ് ചെയ്തു -'പ്രിയ ഇമ്രാൻ ഖാൻ, 'യുദ്ധത്തേക്കാൾ നല്ലത് സമഭാഷണം തന്നെയാണ്. എന്നാൽ ഇന്ത്യൻ ടെലിവിഷൻ ചർച്ചകളിൽ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല. അത് കൂടുതൽ വഷളാക്കുകയേയുള്ളൂ!. നമ്മുടെ ചില അവതാരകർ മൂന്നാം ലോക മഹായുദ്ധം ജ്വലിപ്പിക്കുന്നതിൽ സന്തോഷിക്കും, അത് അവരുടെ ടി.ആർ.പി വർദ്ധിപ്പിക്കുകയാണെങ്കിൽ'.
ഇമ്രാൻ ഖാന്റെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. "നരേന്ദ്ര മോദിയുമായി ടി.വിയിൽ സംവാദം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു" എന്നാണ് ഷ്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞത്. അഭിപ്രായവ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബില്യണിലധികം ആളുകൾക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.