കൊന്നിട്ടും പക തീരാതെ; ഗാന്ധിയെ കൊന്നതിന് ഗോഡ്സെക്ക് നന്ദി പറഞ്ഞ് ട്വിറ്ററിൽ സംഘ് അനുകൂലികൾ
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മതഭ്രാന്തൻ നാഥുറാം വിനായക് ഗോഡ്സെക്ക് നന്ദി പറഞ്ഞ് സംഘ്പരിവാർ അനുകൂലികൾ. യഥാർഥ ദേശസ്േനഹി ഗോഡ്സെയാണെന്ന് പറയുന്ന നിരവധി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ രക്തസാക്ഷി ദിനത്തിൽ 'നാഥുറാം ഗോഡ്സെ' ഹാഷ്ടാഗ് ട്രെൻഡിങ്ങിലെത്തി.
നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന് കാരണമായെന്നുമുള്ള നിരവധി ട്വീറ്റുകളാണ് സംഘ്പരിവാർ പ്രവർത്തകരുടെ പ്രൊഫൈലുകളിൽ നിറയുന്നത്.
ഗാന്ധിജിയെ കൊലെപ്പടുത്തിയതിലൂടെ യഥാർഥ ദേശസ്നേഹി ഗോഡ്സെയാണെന്നും കൊലപാതകത്തിൽ യാതൊരു തെറ്റുമില്ലെന്നും ഈ പ്രൊഫൈലുകളിലൂടെ വിദ്വേഷ പ്രചരണം അഴിച്ചുവിടുന്നുണ്ട്. ഗോഡ്സെയുടെ ചിത്രം പങ്കുവെച്ചാണ് ട്വീറ്റുകൾ.
കൂടാതെ രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന നിരവധി ട്വീറ്റുകളുമുണ്ട്. അതേസമയം ഗാന്ധിജിക്ക് ആദരവ് അർപ്പിച്ചും നിരവധിപേർ ട്വീറ്റ് ചെയ്തു. രാഷ്ട്രപിതാവിനെ അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.