'എെൻറ സഹോദരി സുഹൃത്തും സംരക്ഷകയും'; രക്ഷാബന്ധനിൽ വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി
text_fieldsരക്ഷാബന്ധൻ ദിനത്തിൽ സഹോദരി പ്രിയങ്കയെകുറിച്ച് വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി. 'സുഹൃത്തും സംരക്ഷകയും എന്നാണ്'പ്രിയങ്കയെ രാഹുൽ വിശേഷിപ്പിച്ചത്. പ്രിയങ്കക്ക് ഒപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ രാഹുൽ പങ്കുവച്ചിട്ടുണ്ട്. 'സഹോദരിയുടെ സ്നേഹത്തിനും കൂട്ടിനും എെൻറ ജീവിതത്തിൽ വലിയ സ്വാധീനമുണ്ട്. ഞങ്ങൾ പരസ്പരം സുഹൃത്തുക്കളും സംരക്ഷകരുമാണ്. എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ'-രാഹുൽ കുറിച്ചു.
പ്രിയങ്കയും ട്വിറ്ററിൽ രാഹുലിന് രക്ഷാബന്ധൻ ആശംസകൾ നേർന്നു. പിതാവ് രാജീവ് ഗാന്ധിയോടൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ചേർത്തുപിടിച്ച് പിതാവിനൊപ്പം കാറിൽ ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. 'എല്ലാ സഹോദരി സഹോദരന്മാർക്കും രക്ഷാബന്ധൻ ആശംസകൾ. നിങ്ങൾ പരസ്പരം സംരക്ഷിക്കുകയും സ്നേഹിക്കുകയും നർമം പങ്കിടുകയും ചെയ്യുക'-പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
'എെൻറ സഹോദരനിൽ നിന്ന് സ്നേഹവും സത്യവും ക്ഷമയും ഞാൻ പഠിച്ചു. അത്തരമൊരു സഹോദരനെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു'-പ്രിയങ്ക ഗാന്ധി കഴിഞ്ഞ വർഷം ഹിന്ദിയിൽ ട്വീറ്റ് ചെയ്തിരുന്നു. 1970 ൽ ജനിച്ച രാഹുൽ ഗാന്ധിക്ക് പ്രിയങ്കയേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.