Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘എത്രപേർ...

‘എത്രപേർ ഉപേക്ഷിച്ചാലും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവൻ; നിന്നെയോർത്ത് അഭിമാനിക്കുന്നു’ -സിബ്ലിങ്സ് ഡേയിൽ രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രിയങ്ക

text_fields
bookmark_border
On Siblings Day, Priyanka Gandhi Shares Adorable Pic With Brother Rahul
cancel

സിബ്ലിങ്സ് ഡേയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി. തണുപ്പ് വസ്ത്രങ്ങളണിഞ്ഞ രാഹുൽ പ്രിയങ്കയുടെ തോളിൽ കയ്യിട്ട് മഞ്ഞിലൂടെ നടക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. എല്ലാത്തരം മാലിന്യങ്ങളും അവന്റെ നേരെ എറിഞ്ഞിട്ടും നന്മക്കും അനുകമ്പക്കും വേണ്ടി നിലകൊള്ളാൻ ധൈര്യമുള്ള ആളാണ് തന്റെ സഹോദരനെന്നും പ്രിയങ്ക ഫോട്ടോക്ക് താഴെ കുറിച്ചു.

‘സഹോദര ദിനവും ഉണ്ടത്രേ! നന്നായി, എല്ലാത്തരം അവഹേളനങ്ങൾക്കും വിധേയമായിട്ടും നന്മയും അനുകമ്പയും കാണിക്കാൻ ധൈര്യമുള്ള, അനീതിയെ അന്തസ്സോടെ നേരിടുന്ന, എത്രപേർ ഉപേക്ഷിച്ചുപോയാലും പിറകിൽ നിന്ന് കത്തികുത്തിയിറക്കിയാലും നിശബ്ദനാക്കാൻ എന്ത് ശക്തി ഉ​പയോഗിച്ചാലും അതൊന്നും കാര്യമാക്കാതെ, സത്യം പറയുന്നവൻ, എന്റെ ഒരേയൊരു സഹോദരൻ.

ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു’ -പ്രിയങ്ക ഗാന്ധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട സഹോദരന്റെയും സഹോദരിയുടെയും സ്മരണക്കായി ന്യൂയോർക്കിലെ ക്ലോഡിയ എവാർട്ടാണ് ഈ ദിനം ആദ്യമായി അനൗദ്യോഗികമായി ആഘോഷിച്ചത്.1998 മുതൽ, യുഎസിലെ 39 സംസ്ഥാനങ്ങളിലെ ഗവർണർമാർ സഹോദരദിനം ഔദ്യോഗികമായി അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiSiblings DayRahul Gandhi
News Summary - On Siblings Day, Priyanka Gandhi Shares Adorable Pic With Brother Rahul
Next Story