Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിർസാമുണ്ട...

ബിർസാമുണ്ട എന്നുപറഞ്ഞ്​ വേട്ടക്കാര​െൻറ പ്രതിമയിൽ​ അമിത്​ഷായുടെ പുഷ്​പാർച്ചന; ഗംഗാജലം തളിച്ച്​ ശ​ുദ്ധിവരുത്തി ഗോത്ര നേതാക്കൾ

text_fields
bookmark_border
ബിർസാമുണ്ട എന്നുപറഞ്ഞ്​ വേട്ടക്കാര​െൻറ പ്രതിമയിൽ​ അമിത്​ഷായുടെ പുഷ്​പാർച്ചന; ഗംഗാജലം തളിച്ച്​ ശ​ുദ്ധിവരുത്തി ഗോത്ര നേതാക്കൾ
cancel

കൊൽക്കത്ത: പച്ഛിമബംഗാൾ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ ആളുമാറി പുഷ്​പാർച്ചന നടത്തിയതിനെ തുടർന്ന്​ വിവാദത്തിൽ. ബംഗാളിലെ ബാങ്കുര ജില്ലാ സന്ദർശന വേളയിലാണ്​ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ രണ്ട്​ ദിവസത്തെ ബംഗാൾ സന്ദർശനത്തിനായാണ്​ അമിത ഷാ എത്തിയത്​. ഗോത്രവർഗ വോട്ടുകളെ സ്വാധീനിക്കുന്നതിനാണ്​ ഷാ​ ബാങ്കുരയിലെത്തിയത്​.

ആദിവാസി ആധിപത്യമുള്ള ബംഗാളിലെ ജംഗൽമഹൽ പ്രദേശത്തി​െൻറ ഭാഗമാണ് ജില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോൾ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിർസാമുണ്ടയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു ഷായുടെ ആദ്യ പരിപാടി. പരിപാടിക്കായി വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്​തിരുന്നു. അവസാന നിമിഷമാണ്​ ഗോത്ര നേതാക്കൾ പ്രതിമ ബിർസാമുണ്ടെയുടേതല്ലെന്ന്​ ബിജെപിയെ അറിയിച്ചത്​. ആദിവാസികൾ സ്​ഥാപിച്ച വേട്ടക്കാര​െൻറ പ്രതിമയായിരുന്നു ഷാ പുഷ്​പാർച്ചനക്കായി തെരഞ്ഞെടുത്തത്​. തുടർന്ന്​ മുണ്ടെയുടെ ഒരു ചിത്രം എത്തിച്ച്​ വേട്ടക്കാര​​െൻറ പ്രതിമക്ക്​ ചുവട്ടിൽവച്ച്​ അതിൽ അമിത്​ ഷാ പുഷ്​പാർച്ചന നടത്തുകയായിരുന്നു.


സംഭവം വിവാദമായതോടെ തൃണമൂൽ ബി.ജെ.പിയെ പരിഹസിച്ച്​ രംഗ​ത്തെത്തി. ബി.ജെ.പിയെ 'ബോഹിരാഗറ്റോ'(പുറത്തുനിന്നുള്ളവർ) എന്നാണ്​ തൃണമൂൽ വിശേഷിപ്പിച്ചത്​.'അമിത് ഷാ​ ബംഗാളി​െൻറ സംസ്കാരത്തെക്കുറിച്ച് അജ്ഞനാണ്. അദ്ദേഹം ഭഗവാൻ ബിർസാ മുണ്ടയെ അപമാനിക്കുകയും അദ്ദേഹത്തി​െൻറ ചിത്രം മറ്റൊരാളുടെ കാൽക്കൽ വയ്ക്കുകയും ചെയ്തു. അദ്ദേഹം എപ്പോഴെങ്കിലും ബംഗാളിനെ ബഹുമാനിക്കുമോ?' -പാർട്ടി ട്വീറ്റ് ചെയ്തു.

പുഷ്​പാർച്ചനക്കുശേഷം അമിത ഷായും ഇതുസംബന്ധിച്ച്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. 'പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ ഇതിഹാസ ഗോത്ര നേതാവ് ഭഗവാൻ ബിർസ മുണ്ടാജിക്ക് പുഷ്പാർച്ചന നടത്തി. ബിർസ മുണ്ടാജിയുടെ ജീവിതം നമ്മുടെ ആദിവാസി സഹോദരിമാരുടെയും സഹോദരങ്ങളുടെയും അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. അദ്ദേഹത്തി​െൻറ ധൈര്യവും പോരാട്ടങ്ങളും ത്യാഗങ്ങളും പ്രചോദനകരമാണ്​'എന്നായിരുന്നു ട്വീറ്റ്​.


സംഭവത്തിൽ ഗോത്ര നേതാക്കളുടെ സംഘടനയായ 'ഭാരത് ജകത് മാജി പർഗാന മഹൽ' നടുക്കം രേഖപ്പെടുത്തി. ബി.ജെ.പി ബിർസാമുണ്ടയെ അപമാനിക്കുകയായിരുന്നെന്ന്​ ഇവർ പറഞ്ഞു. പിന്നീട്​ പ്രാദേശിക ആദിവാസി സമൂഹത്തിൽ നിന്നുള്ളവർ പ്രതിമയ്ക്ക് ചുറ്റും ഗംഗാ വെള്ളം തളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahBengal electionsBirsa MundaTrinamool-BJP
Next Story