ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത് -ജയ്ശങ്കർ
text_fieldsന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ പക്ഷം ചേരുകയാണെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. യുക്രെയ്നിലെ സംഭവ വികാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും അക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുച്ചയില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. വളരെ ഗുരുതരമായ ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യത്തെയും പിന്തുണക്കുന്നു. യുക്രെയ്നിൽനിന്ന് പൗരന്മാരെ ആദ്യം ഒഴിപ്പിച്ച രാജ്യം ഇന്ത്യയാണ്. അത് മറ്റുള്ളവർക്ക് പ്രചോദനമായി മാറി. ഓപറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയത്.
സംഘർഷം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രസിഡന്റ് തല സംഭാഷണത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമെന്നും ജയശങ്കര്‍ സഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.