വൈദ്യൂതീകരണത്തിന് മാത്രം ഒന്നര കോടി; ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ബംഗ്ലാവ് ഒരുങ്ങുന്നതിങ്ങനെ
text_fieldsകൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനായി നവീകരണം നടത്തുന്ന പുതിയ ബംഗ്ലാവിന്‍റെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ കൂടുതൽ തുകക്ക് ചെയ്തുതീർക്കാൻ നിർദേശം. 60 ലക്ഷത്തിന് കരാർ തീരുമാനിച്ചിരുന്ന പദ്ധതി ഒന്നരക്കോടിക്ക് പുതുക്കിനൽകി പണി ചെയ്യാനാണ് നിർദേശം.
പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി എത്തുന്നതിന് ഏതാനും നാളുകൾക്ക് മുമ്പ് നവീകരിച്ച കവരത്തിയിലെ ബംഗ്ലാവാണ് വീണ്ടും പുതുക്കിപ്പണിയുന്നത്. കവരത്തിയിലെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബംഗ്ലാവ് തെൻറ പ്ലാൻ അനുസരിച്ച് മാറ്റിപ്പണിയണമെന്ന് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടെയിലാണ് വൈദ്യുതീകരണത്തിനുള്ള തുക ഇരട്ടിയാക്കി നിശ്ചയിക്കാൻ ഭരണകൂടത്തിന്‍റെ നിർദേശം ലഭിച്ചിരിക്കുന്നത്. മൂന്നാഴ്ച കൊണ്ട് ജോലി ചെയ്തുതീർക്കണമെന്ന് അഡ്മിനിസ്ട്രേറ്ററും നിർദേശിച്ചിരിക്കുകയാണ്.
ലക്ഷദ്വീപ് വൈദ്യുതി വകുപ്പിൽ ഇത്രയും തുകക്കുള്ള വർക്ക് ഓർഡർ നൽകാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ നിലവില്ല. എക്സിക്യൂട്ടിവ് എൻജിനീയർക്ക് ഒരുകോടിയുടെ വർക്ക് ഓർഡറിന് അനുമതി നൽകാനുള്ള അധികാരം മാത്രമേയുള്ളൂ. കേന്ദ്ര വൈദ്യുതി വകുപ്പ് ഡയറക്ടർക്കാണ് ഇത്രയും വലിയ തുകക്ക് അനുമതി നൽകാൻ അധികാരമുള്ളത്. ഇത്തരത്തിലുള്ള അനുമതിയൊന്നും വാങ്ങാതെ പണിയുമായി മുന്നോട്ടുപോകുകയാണെന്നാണ് സൂചന.
20 കിലോ വാട്ടിന്‍റെ സോളാർ പവർ പ്ലാൻറും സ്ഥാപിക്കുന്ന ബംഗ്ലാവിൽ വിപുലമായ സൗകര്യങ്ങളാണ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.