Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒരു രാജ്യം ഒരു...

‘ഒരു രാജ്യം ഒരു തെര​ഞ്ഞെടുപ്പ്’: ബി.ജെ.പി അജണ്ടക്ക് ഭരണഘടന കടമ്പകളേറെ

text_fields
bookmark_border
‘ഒരു രാജ്യം ഒരു തെര​ഞ്ഞെടുപ്പ്’: ബി.ജെ.പി അജണ്ടക്ക് ഭരണഘടന കടമ്പകളേറെ
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ബി.​ജെ.​പി​യു​ടെ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നു​ള്ള ശി​പാ​ർ​ശ കേ​​ന്ദ്ര സ​മി​തി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും 2029 മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ക​ട​മ്പ​ക​ളേ​റെ. ചു​രു​ങ്ങി​യ​ത് ര​ണ്ട് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളെ​ങ്കി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്ക​ണം. 15 സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ കൂ​ടി അം​ഗീ​കാ​രം ന​ൽ​ക​ണം.

എ​ല്ലാ ക​ട​മ്പ​ക​ളും മ​റി​ക​ട​ന്ന് 2029ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​മി​ച്ച് ന​ട​ത്തി​യാ​ലും എ​ത്ര​യാ​കാ​മെ​ന്ന​താ​ണ് മ​റ്റൊ​രു ചോ​ദ്യം. ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ടു​ക​യോ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട് രാ​ജി​വെ​ക്കു​ക​യോ ചെ​യ്താ​ൽ സ്വാ​ഭാ​വി​ക​മാ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. പി​ന്നീ​ട് വ​രു​ന്ന സ​ർ​ക്കാ​റി​ന് അ​ഞ്ചു വ​ർ​ഷ​മാ​യി​രി​ക്കും കാ​ലാ​വ​ധി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന​താ​ണ് മ​റ്റൊ​രു വി​ഷ​യം. പ്ര​ബ​ല ദേ​ശീ​യ​ക​ക്ഷി എ​ന്ന നി​ല​യി​ൽ ലാ​ഭം​കൊ​യ്യാ​നു​ള്ള ബി.​ജെ.​പി​യു​ടെ രാ​ഷ്​​​ട്രീ​യ അ​ജ​ണ്ട​യു​ടെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നു​റ​പ്പാ​ണ്. ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തെ ഇ​രു​ട്ടി​ൽ നി​ർ​ത്തി റി​പ്പോ​ർ​ട്ട് ത​ട്ടി​ക്കൂ​ട്ടി​യാ​ലും സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​ന്നി​ൽ മ​റു​പ​ടി ബോ​ധി​പ്പി​ക്കേ​ണ്ടി​വ​രും. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക​ൾ മൂ​ന്നി​ൽ ര​ണ്ടോ​ടെ പാ​സാ​ക്ക​ലും സു​​പ്രീം​കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ക​ട​ന്നു​കി​ട്ട​ലു​മാ​ണ് അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നു​ള്ള പ്ര​ധാ​ന ക​ട​മ്പ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HurdlesOne Country One ElectionAgendaBJP
News Summary - 'One country one election' BJP's agenda has many hurdles in the constitution
Next Story