ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജെ.പി.സി രൂപവത്കരിച്ചു
text_fieldsന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപവത്കരിച്ചു. ബില്ല് ജെ.പി.സിക്ക് വിട്ട് ലോക്സഭയിൽ വെള്ളിയാഴ്ച കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ പ്രമേയം പാസാക്കി.
സമിതി അംഗങ്ങളുടെ എണ്ണം 39 ആയി ഉയർത്തി. ലോക്സഭയിലും നിയമസഭയിലും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും നിയമ ഭേദഗതി ബില്ലും ചൊവ്വാഴ്ച സഭയിൽ അവതരിപ്പിച്ചപ്പോൾ ജെ.പി.സി പരിശോധനക്ക് വിടുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ലോക്സഭയിൽനിന്ന് 21ഉം രാജ്യസഭയിൽനിന്ന് 10 ഉം അംഗങ്ങളെ ആയിരുന്നു സമിതിയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്.
പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ഏതാനും പാർട്ടികളും ലോക്സഭ സ്പീക്കർക്ക് കത്ത് നൽകുകയുണ്ടായി. ഇതോടെ ആലത്തൂർ എം.പി കെ.രാധാകൃഷ്ണനെ അടക്കം ഉൾപ്പെടുത്തി ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 29 ആയും രാജ്യസഭയിലെ എണ്ണം 12 ആയും വർധിപ്പിച്ചു. മുസ്ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീറിനെ സമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച് സ്പീക്കർ ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസ് നോമിനേറ്റ് ചെയ്തതുപ്രകാരം വയനാട് എം.പി പ്രിയങ്ക ഗാന്ധിയെ സമിതിയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
ലോക്സഭയിൽ നിന്നുള്ള അംഗങ്ങൾ:
1. പി.പി. ചൗധരി
2. സി.എം. രമേശ്
3. ബാൻസുരി സ്വരാജ്
5. അനുരാഗ് ഠാക്കുർ
6. വിഷ്ണുദയാൽ റാം
7. ബർതൃഹരി മഹ്താബ്
8. സംബിത് പത്ര
9. അനിൽ ബലൂനി
10. വിഷ്ണുദത്ത് ശർമ
11. ബൈജയന്ത് പാണ്ഡെ
12. സഞ്ജയ് ജയ്സ്വാൾ
13. പ്രിയങ്ക ഗാന്ധി
14. മനീഷ് തിവാരി
15. സുഖ്ദേവ് ഭഗത്
16. ധർമേന്ദ്ര യാദവ്
17. ഛോട്ടേലാൽ
18. കല്യാൺ ബാനർജി
19. ടി.എം. സെൽവഗണപതി
20. ഹരിഷ് ബാലയോഗി
21. അനിൽ യശ്വന്ത് ദേശായി
22. സുപ്രിയ സുലെ
23.ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ
24. ശംഭാവി
25. കെ.രാധാകൃഷ്ണൻ
26. ചന്ദൻ ചൗധരി
27. ബാലാശ്വരി വല്ലഭനേനി
രാജ്യസഭയിൽ നിന്നുള്ള അംഗങ്ങൾ:
1. ഗൺഷ്യാം തിവാരി
2. ഭുബനേശ്വർ കലിത
3. കവിത പട്ടിദാർ
4. സഞ്ജയ് കുമാർ ഝാ
5. രൺദീപ് സിങ് സുർജേവാല
6. മുകുൾ വാസ്നിക്
7. സാകേത് ഗോഖലെ
8. പി.വിൽസൺ
9. സഞ്ജയ് സിങ്
10. മനസ് രഞ്ജൻ
11. വി.വിജയ് സായ് റെഡ്ഡി
12. കെ. ലക്ഷ്മൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.