മൈസുരുവിനടുത്ത് കാർ തടഞ്ഞ് മലയാളിയുടെ ഒരു കോടി കവർന്നു
text_fieldsബംഗളൂരു: മൈസൂരു മേഖലയിൽ മലയാളികളുടെ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള കവർച്ച വീണ്ടും. മൈസൂരു-ഹുൻസൂരു റോഡിൽ മലയാളിയായ ജ്വല്ലറി ഉടമയെയും സഹയാത്രക്കാരെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ കവര്‍ന്നതായാണ് പരാതി. കണ്ണൂര്‍ പാനൂര്‍ സ്വപ്ന ജ്വല്ലേഴ്സ് ഉടമ സൂരജ്, ബന്ധുക്കളായ കൃഷ്ണദേവ്, സുഭാഷ് എന്നിവരാണ് കവര്‍ച്ചക്കിരയായത്.
മാര്‍ച്ച് 16ന് രാവിലെ 6.45ഒാടെയാണ് സംഭവമെന്ന് ഇതുസംബന്ധിച്ച് സൂരജ് ഹുൻസൂരു റൂറൽ െപാലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 15ന് പുലർച്ചയാണ് മൂവരും കാറിൽ രണ്ടു കിലോ സ്വർണം വിൽക്കുന്നതിനായി ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. മൈസൂരുവിൽ ബിസിനസ് സംരംഭം തുടങ്ങാനുള്ള ആലോചനയുണ്ടായിരുന്നെന്നും ഉച്ചക്ക് ഒരു മണിയോടെ മൈസൂരുവിലെത്തി കടമുറിയുടെ വാടക അഡ്വാൻസായി 60,000 രൂപ ഉടമക്ക് നൽകിയതായും പരാതിയിൽ പറയുന്നു. തുടർന്ന് വൈകീട്ട് അഞ്ചിന് ബംഗളൂരു ചിക്ക്പേട്ടിലെത്തി സ്വർണ വ്യാപാരിയുമായി ഒരു കോടി രൂപക്ക് കച്ചവടമുറപ്പിച്ചു. ഇൗ തുക കാറിെൻറ ഹാൻഡ് ബ്രേക്ക് ബോക്സിനകത്തായാണ് സൂക്ഷിച്ചിരുന്നത്.
ൈവകീട്ട് 6.30ഒാെട ബംഗളൂരുവിൽനിന്ന് മടങ്ങി. മൈസൂരുവിൽനിന്ന് മാനന്തവാടി റോഡിന് പകരം ഹുൻസൂർ-ഗോണിക്കൊപ്പൽ-വിരാജ്പേട്ട വഴി നാട്ടിലേക്ക് പോവാനായിരുന്നു പദ്ധതി. എന്നാൽ, രാത്രി ഉറക്കക്ഷീണം ബാധിച്ചതോടെ വാഹനം ഹുൻസൂരിന് സമീപത്തെ കഫെ കോഫി ഡേക്ക് സമീപം നിർത്തിയിട്ട് മൂവരും ഉറങ്ങി. രാവിലെ 6.20ന് എഴുേന്നറ്റ് യാത്ര തുടർന്നു. ഹുൻസൂരിൽനിന്ന് നാലഞ്ച് കിലോമീറ്റർ പിന്നിട്ട് യശോധപുരയിലെത്തിയപ്പോൾ പ്രാഥമികാവശ്യത്തിനായും മറ്റും കാർ നിർത്തി. ഇൗ സമയം ഒരു ഇന്നോവ കാർ കാറിന് മുന്നിൽ നിർത്തി ഏഴോളം പേർ ചാടിയിറങ്ങി മൂവരെയും മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം ഇന്നോവ വാനിലിട്ട് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഹുൻസൂരിനും ചിൽകുണ്ടക്കുമിടയിൽ ഉരസു കല്ലഹള്ളിയിൽ മൂവരെയും ഇറക്കിവിട്ട് കവർച്ച സംഘം രക്ഷപ്പെട്ടു. കവർച്ച സംഘം തട്ടിക്കൊണ്ടുപോയ കാർ പിന്നീട് ചിൽകുണ്ടയിൽനിന്ന് പൊലീസ് കണ്ടെടുത്തെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.
മൈസൂരു-ഹുന്‍സൂരു റോഡില്‍ കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ മാത്രം കവര്‍ച്ച ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സൂരജിെൻറ വ്യാപാര ഇടപാട് അറിയാവുന്ന ആരെങ്കിലുമാവാം കവർച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അടുത്തിടെ ഗുണ്ടൽപേട്ട്-ഗൂഡല്ലൂർ റൂട്ടിൽ ബന്ദിപ്പൂർ വനമേഖലയിൽ മലയാളി യാത്രക്കാരെ െകാള്ളയടിക്കാൻ ഇന്നോവ വാനിലെത്തിയ കവർച്ചസംഘം ശ്രമം നടത്തിയിരുന്നു. ജാഗ്രതയോടെ പ്രവർത്തിച്ചതിനാലാണ് മലയാളി സംഘം രക്ഷപ്പെട്ടത്. ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശികളാണ് രാത്രി കവർച്ചയിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഹൈവേ കവർച്ച വർധിച്ചതിനെ തുടർന്ന് മലയാളി സംഘടനകൾ ഇടപെട്ടിരുന്നു. ഇതിെൻറ ഫലമായി ഹൈവേകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും മലയാളികളടക്കമുള്ള കവർച്ചസംഘങ്ങൾ പിടിയിലാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.